ബൈക്കിലെത്തിയ തുണിക്കടയുടമയെ പൊലീസ് പൊക്കി; വീട്ടിലും കടയിലും പരിശോധന, രഹസ്യഅറയിൽ കഞ്ചാവും ചാക്ക് നിറയെ ഹാൻസും

ബൈക്കിലെത്തിയ തുണിക്കടയുടമയെ പൊലീസ് പൊക്കി; വീട്ടിലും കടയിലും പരിശോധന, രഹസ്യഅറയിൽ കഞ്ചാവും ചാക്ക് നിറയെ ഹാൻസും
Mar 19, 2025 08:06 AM | By Athira V

തൃശൂര്‍: ( www.truevisionnews.com) പുതുക്കാട് നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍.

നന്തിക്കര തൈവളപ്പില്‍ വീട്ടില്‍ മഹേഷ് (44) ആണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ പരിശോധനയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

വിദ്യാർത്ഥികള്‍ക്കുള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു മാസമായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

നന്തിക്കര പെട്രോള്‍ പമ്പിന് സമീപം ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.

ചാലക്കുടി ഡി.വൈ.എസ്.പി. കെ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം മഹേഷിന്റെ തുണിക്കടയിലും, വീട്ടിലും നടത്തിയ പരിശോധനയില്‍ കഞ്ചാവും ഒരു ചാക്കില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സും പിടികൂടി.

പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.സജീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിധീഷ്, ഷിനോജ് ഡാന്‍സാഫ് ക്രൈം സ്‌ക്വാഡ് സബ് ഇൻസ്പെക്ടർ മാരായ വി.ജി. സ്റ്റീഫന്‍, റോയ് പൗലോസ്, പി.എം. മൂസ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി.യു സില്‍ജോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ.യു. റെജി, ഷിജോ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

#Police #arrest #clothing #store #owner #arrived #bike #search #home #shop #ganja #bag #full #money #found #secret #room

Next TV

Related Stories
സമരങ്ങൾക്ക് 'ഒടുക്കം'; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

Jul 13, 2025 01:47 PM

സമരങ്ങൾക്ക് 'ഒടുക്കം'; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക്...

Read More >>
മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 13, 2025 01:31 PM

മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...

Read More >>
നോവ് ഉണങ്ങാതെ ..... ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍ എല്‍സി

Jul 13, 2025 12:34 PM

നോവ് ഉണങ്ങാതെ ..... ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍ എല്‍സി

പാലക്കാട് ചിറ്റൂർ അപകടം , ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍...

Read More >>
പ്രമോഷന് വിളിച്ചതാ.... സംവിധായകനുൾപ്പെടെ റിൻസിയുമായി സ്ഥിരമായി ബന്ധപ്പെട്ടത് നാലുപേർ , ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Jul 13, 2025 11:25 AM

പ്രമോഷന് വിളിച്ചതാ.... സംവിധായകനുൾപ്പെടെ റിൻസിയുമായി സ്ഥിരമായി ബന്ധപ്പെട്ടത് നാലുപേർ , ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

സംവിധായകനുൾപ്പെടെ റിൻസിയുമായി സ്ഥിരമായി ബന്ധപ്പെട്ടത് നാലുപേർ , ഫോണിൽ വിളിച്ച് വിവരം തേടി...

Read More >>
'സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാൻ ...' ; മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Jul 13, 2025 11:02 AM

'സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാൻ ...' ; മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവം; പിടിയിലായ യുവാവിന്റെ അറസ്റ്റ്...

Read More >>
Top Stories

//Truevisionall