ഓട്ടോ ഡ്രൈവറുടെ ഗൂ​ഗിൾപേ വഴി യുവതിയിൽനിന്ന് കൈക്കൂലി വാങ്ങി, ഗ്രേഡ് എസ്ഐ പിടിയിൽ

ഓട്ടോ ഡ്രൈവറുടെ ഗൂ​ഗിൾപേ വഴി യുവതിയിൽനിന്ന് കൈക്കൂലി വാങ്ങി, ഗ്രേഡ് എസ്ഐ പിടിയിൽ
Mar 18, 2025 09:43 AM | By VIPIN P V

ഇടുക്കി: ( www.truevisionnews.com ) അറസ്റ്റു വാറണ്ട് മടക്കുന്നതിന് കൈക്കൂലി വാങ്ങിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ പിടിയിൽ. വണ്ടിപ്പെരിയാർ സ്വദേശി പ്രദീപ് ജോസിനെയാണ് വിജിലൻസ് അറസ്റ്റുചെയ്തത്.

ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ യുവതിയിൽനിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇയാളുടെ സുഹൃത്തായ റഷീദ് എന്ന ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ​ഗൂ​ഗിൾപേ വഴിയാണ് പണം അയച്ചുനൽകിയത്.

റഷീദിനേയും വിജിലൻസ് അറസ്റ്റുചെയ്തിട്ടുണ്ട്. സമാനമായി മുൻപും ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് വിജിലൻസ് സംഘം അന്വേഷിക്കുന്നുണ്ട്. പ്രദീപ് ജോസിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

#GradeSI #arrested #accepting #bribe #woman #through #autodriver #GooglePay

Next TV

Related Stories
Top Stories










Entertainment News