(truevisionnews.com) കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയുകയും ചുവക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള ലാറ്റെക്‌സ് ആണ് ഇതിനു കാരണം. ഇതു കറ്റാർ വാഴ ജെല്ലിൽ കുടിക്കലരുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു.

ഇതൊഴിവാക്കാൻ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി.
ചെടിയിൽനിന്ന് കറ്റാർ വാഴ മുറിക്കുന്ന ഭാഗം താഴേക്കു വരുന്ന രീതിയിൽ 15 മിനിറ്റ് സൂക്ഷിക്കാം. കൂടാതെ കറ്റാർ വാഴയില ചെറിയ കഷ്‌ണങ്ങളാക്കിയ ശേഷം മഞ്ഞ നിറം മാറുന്നത് വരെ നന്നായി കഴുകിയെടുക്കുക.
ലാറ്റെക്‌സ് പരമാവധി നീക്കാൻ ഇത് സഹായിക്കും.
#prevent #allergy face #itch #use #aloevera
