ഭർതൃ സഹോദരൻ തീകൊളുത്തി; ഗുരുതര പൊള്ളലേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു

ഭർതൃ സഹോദരൻ തീകൊളുത്തി; ഗുരുതര പൊള്ളലേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു
Mar 13, 2025 06:45 AM | By Athira V

ചങ്ങനാശേരി: ( www.truevisionnews.com ) ഭർത്താവിന്റെ സഹോദരൻ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. ചങ്ങനാശേരി പറാൽ പ്രിയാ നിവാസിൽ വേണുഗോപാലിന്റെ ഭാര്യ പ്രസന്ന (62) ആണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേണുഗോപാലിന്റെ സഹോദരൻ രാജുവാണു കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവത്തിനു ശേഷം വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ രാജു മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.

വേണുഗോപാലിന്റെ കുടുംബവുമായി അകന്നുകഴിയുന്ന രാജു ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9ന് ഇവരുടെ വീട്ടിലെത്തി. പ്രസന്നയുടെ ശരീരത്തിലേക്കു കൈയിൽ കരുതിയ ദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

പ്രസന്നയെ രക്ഷിക്കാൻ ശ്രമിച്ച വേണുഗോപാലിനും പൊള്ളലേറ്റു. ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ നിലയിലാണു പ്രസന്നയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വേണുഗോപാലിന്റെ പരുക്ക് ഗുരുതരമല്ല. മുൻവൈരാഗ്യവും കുടുംബത്തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

#family #dispute #leads #housewife #murder #changanassery

Next TV

Related Stories
കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

Jul 21, 2025 03:35 PM

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം...

Read More >>
 കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

Jul 21, 2025 03:16 PM

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ...

Read More >>
പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Jul 21, 2025 02:47 PM

പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ...

Read More >>
മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 21, 2025 02:13 PM

മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു...

Read More >>
Top Stories

Entertainment News

//Truevisionall