വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, ഗർഭിണിയായ യുവതി പ്രസവിച്ചു; പ്രതി പിടിയിൽ

 വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, ഗർഭിണിയായ യുവതി പ്രസവിച്ചു; പ്രതി പിടിയിൽ
Mar 12, 2025 06:05 AM | By Jain Rosviya

തൃശൂർ: (truevisionnews.com) വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ.

പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോ(32 വയസ്സ്) യെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. പ്രതി വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. സംഭവത്തിനു ശേഷം എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയ സംഘത്തിൽ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ റമീസ്, വൈശാഖ്, ഇൻസ്പെക്ടർ ജി.അജയകുമാർ, എ.എസ്.ഐ സാജൻ എന്നിവർ ഉണ്ടായിരുന്നു.

കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ അടുത്ത ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ അജയകുമാർ അറിയിച്ചു.

#Pregnant #woman #sexually #assaulted #promise #marriage #gives #birth #accused #arrested

Next TV

Related Stories
നിപ; 'മാസ്ക് ധരിക്കണം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക'; ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം

Jul 14, 2025 05:59 AM

നിപ; 'മാസ്ക് ധരിക്കണം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക'; ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം

സംസ്ഥാനത്തെ നിപ കേസുമായി ബന്ധപ്പെട്ട ആറ് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ...

Read More >>
വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

Jul 13, 2025 10:45 PM

വയനാട് പടിഞ്ഞാറത്തറയില്‍ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ

വയനാട് പടിഞ്ഞാറത്തറയില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കവേ 19കാരൻ...

Read More >>
Top Stories

//Truevisionall