കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ ആംബുലൻസിൻ്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ. കുളത്തിൽ വീണ് ഗുരുതരാവസ്ഥയിലുള്ള എട്ടുവയസ്സുകാരനെയും വഹിച്ചുള്ള ആശുപത്രിയിലേക്കുള്ള യാത്രയിലാണ് യാത്രകാരൻ ആംബുലൻസിൻ്റെ വഴി മുടക്കിയത്. കണ്ണൂർ മേലെ ചൊവ്വ മുതൽ താഴെ ചൊവ്വ വരെ ആംബുലൻസിന് ഇയാൾ തടസം സൃഷ്ടിച്ചു. വെന്റിലേറ്റർ സപ്പോർട്ടോടെയായിരുന്നു രോഗിയെ കൊണ്ടുപോയിരുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൽ ആംബുലൻസ് ഡ്രൈവർ പരാതി നൽകി.
അതേസമയം, വയനാട് പടിഞ്ഞാറത്തറയില്‍ 19കാരൻ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. വെണ്ണിയോട് മെച്ചന കിഴക്കയില്‍ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലായിരുന്നു അപകടം സംഭവിച്ചത്.
.gif)

നാട്ടുകാരും സന്നദ്ധ സംഘടന വോളണ്ടിയേഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛന്‍: സന്തോഷ് (മനോഹരന്‍), അമ്മ: ഷീജ. സഹോദരന്‍: കൃഷ്ണ, അക്ഷയ്. തിങ്കളാഴ്ച പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മറ്റൊരു സംഭവത്തിൽ കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് നാജില്‍(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്‍ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള പൊതുകുളത്തിലാണ് അപകടമുണ്ടായത്. ഏറെ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ കുളിക്കാന്‍ എത്താറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാജില്‍ ഇവിടെയെത്തിയത്. അപകടം നടന്നയുടന്‍ തന്നെ നാജിലിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു. പതിനേഴുവയസുകാരനായ പയ്യാനക്കൽ കപ്പക്കൽ സ്വദേശി ഹിയയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.ഫയർ ഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് മാറിയറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തൽ പരിശീലനത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപണം . നീന്താന്‍ അറിയുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുളത്തില്‍ നീന്താന്‍ എത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Biker blocks ambulance in Kannur
