ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; 'ബ്ലഡ് മൂണ്‍', അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം

ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; 'ബ്ലഡ് മൂണ്‍', അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം
Mar 11, 2025 02:27 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം. 2025 മാർച്ച് 14ന് ആകാശത്ത് 'രക്ത ചന്ദ്രന്‍' അഥവാ 'ബ്ലഡ്‌ മൂണ്‍' ദൃശ്യമാകും. രക്ത ചന്ദ്രൻ എന്നാൽ ചുവന്ന നിറമുള്ള ചന്ദ്രൻ എന്നാണ് അർത്ഥം. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്ത ചന്ദ്രന്‍ എന്നറിയപ്പെടുന്നത്.

എന്താണ് ബ്ലഡ് മൂൺ?

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. കടും ചുവപ്പ് നിറം കൊണ്ടാണ് ഇതിനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ സവിശേഷതകളാണ് ഇത്തരമൊരു കാഴ്ച ഇവിടെ നിന്ന് നോക്കുമ്പോള്‍ സൃഷ്ടിക്കുന്നത്.

ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രവര്‍ത്തനങ്ങള്‍ രക്ത ചന്ദ്രന് കാരണമാകുന്നു. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന പൊടി, വാതകം, മറ്റ് കണികകൾ എന്നിവ കാരണം ചുവന്ന രശ്മികളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം.

2025-ലെ ബ്ലഡ് മൂൺ എപ്പോൾ ദൃശ്യമാകും?

ഈ വർഷം മാർച്ച് 14ന് രക്ത ചന്ദ്രൻ 65 മിനിറ്റ് ദൃശ്യമാകും. മാർച്ച് 14ന് രാവിലെ 09:29ന് ചന്ദ്രഗ്രഹണം ആരംഭിച്ച് വൈകുന്നേരം 3:29ന് അവസാനിക്കും. അതേസമയം, മാർച്ച് 14ന് രാവിലെ 11:29 മുതൽ ഉച്ചയ്ക്ക് 1:01 വരെ 'രക്ത ചന്ദ്രൻ' ദൃശ്യമാകും. ഈ സമയത്ത് ചന്ദ്രൻ 65 മിനിറ്റ് ചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെടും.

സമയ മേഖല അനുസരിച്ച്, മാർച്ച് 13 രാത്രിയിലോ മാർച്ച് 14 പുലർച്ചെയോ ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് കടന്നുപോകുകയും ചുവപ്പായി മാറുന്നതായി കാണപ്പെടുകയും ചെയ്യും എന്നുമാണ് നാസ പറയുന്നത്.

2025-ലെ ബ്ലഡ് മൂൺ എവിടെ ദൃശ്യമാകും?

വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ജനങ്ങൾക്ക് ഈ പ്രതിഭാസത്തിന്‍റെ ഏറ്റവും മികച്ച കാഴ്ച കാണാൻ സാധിക്കും. നാസയുടെ അഭിപ്രായത്തിൽ, പടിഞ്ഞാറൻ അർദ്ധഗോളത്തിലെ മറ്റ് ചില പ്രദേശങ്ങളിലും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം ദൃശ്യമാകും.

2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ്‌ മൂണാണ് വരാനിരിക്കുന്ന ചന്ദ്രഗ്രഹണം. എങ്കിലും, ആഗോള ജനസംഖ്യയുടെ 13 ശതമാനം പേർക്ക് മാത്രമേ ഈ ഗ്രഹണം കാണാൻ കഴിയൂ. ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗവും, വടക്കൻ, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക് ആർട്ടിക് സമുദ്രം, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളിൽ ഇത് കാണപ്പെടും.

2025-ലെ രക്തചന്ദ്രൻ ഇന്ത്യയിൽ ദൃശ്യമാകുമോ?

ഇന്ത്യയിൽ ചന്ദ്രഗ്രഹണ സമയത്ത് പകൽ സമയമായിരിക്കും. അതിനാൽ രക്ത ചന്ദ്രന്‍റെ കാഴ്ച ഇന്ത്യയില്‍ ദൃശ്യമാകില്ല.

എങ്കിലും നിരവധി യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള ചാനലുകൾ ഈ ആകാശ പ്രതിഭാസം തത്സമയം സംപ്രേക്ഷണം ചെയ്യും. അതുവഴി നിങ്ങൾക്ക് ഈ മനോഹരമായ ബ്ലഡ് മൂണ്‍ കാണാൻ കഴിയും.

#moon #seen #scarlet #BloodMoon #world #gearing #spectacular #space #spectacle

Next TV

Related Stories
ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയാകുമോ “ഫ്ലാഷ്‌സ്”?

Mar 17, 2025 01:24 PM

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയാകുമോ “ഫ്ലാഷ്‌സ്”?

ഇൻസ്റ്റാഗ്രാമിനോട് സാമ്യമുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈയുടെ...

Read More >>
സുനിത വില്യംസിന്‍റെ മടക്കയാത്ര: സ്പേസ് എക്സ് ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു

Mar 16, 2025 11:28 AM

സുനിത വില്യംസിന്‍റെ മടക്കയാത്ര: സ്പേസ് എക്സ് ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു

പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും...

Read More >>
ക്രൂ10 വിജയകരമായി വിക്ഷേപിച്ചു; സുനിത വില്യംസ് ബുധനാഴ്ച മടങ്ങും

Mar 15, 2025 08:45 AM

ക്രൂ10 വിജയകരമായി വിക്ഷേപിച്ചു; സുനിത വില്യംസ് ബുധനാഴ്ച മടങ്ങും

സ്​പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ബഹിരാകാശപേടകവുമായി നാസയുടെ ഫ്ലോറിഡ കെന്നഡി സ്​പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയിൽ നിന്ന്...

Read More >>
ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്

Mar 13, 2025 01:24 PM

ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്

വീഡിയോ കോൾ വോയ്‌സ്-ഒൺലി മോഡിലും ഇനി മുതൽ പ്രവർത്തിക്കുമെന്ന് എളുപ്പത്തിൽ...

Read More >>
സുരക്ഷാ ഭീഷണി; ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ

Mar 10, 2025 01:12 PM

സുരക്ഷാ ഭീഷണി; ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ

റഷ്യൻ വംശജനായ പാവേൽ ദുറോവ് സ്ഥാപിച്ച ടെലഗ്രാമിന് ഏകദേശം ഒരു ബില്യൺ...

Read More >>
ഇൻസ്റ്റഗ്രാമിൽ ഇനി കമ്മ്യൂണിറ്റി ചാറ്റും, 250 പേരെ വരെ ചേർക്കാം; പുതിയ കിടിലൻ ഫീച്ചറുമായി മെറ്റ

Mar 9, 2025 02:24 PM

ഇൻസ്റ്റഗ്രാമിൽ ഇനി കമ്മ്യൂണിറ്റി ചാറ്റും, 250 പേരെ വരെ ചേർക്കാം; പുതിയ കിടിലൻ ഫീച്ചറുമായി മെറ്റ

അതേസമയം ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് കമ്മ്യൂണിറ്റി ചാറ്റ് ഫീച്ചർ ഔദ്യോഗികമായി എപ്പോൾ ലഭിക്കുമെന്ന് ഇതുവരെ മെറ്റ...

Read More >>
Top Stories