കോട്ടയം: (www.truevisionnews.com) നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമം ചുമത്തി കോട്ടയം ജില്ലയിൽനിന്നു പുറത്താക്കി. കാണക്കാരി വെമ്പള്ളി ഭാഗത്ത് ചുമടുതാങ്ങിയിൽ വീട്ടിൽ വിഷ്ണു രാഘവനെ (30) യാണ് ആറു മാസത്തേക്ക് നാടുകടത്തിയത്.

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിഷ്ണു രാഘവനെതിരെ കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
#Numerous #criminal #cases #Youth #deported #Kappa #charges
