ഇടഞ്ഞ ആനയെ തളയ്ക്കാൻ പാപ്പാന്മാർ കല്ലെറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

 ഇടഞ്ഞ ആനയെ തളയ്ക്കാൻ പാപ്പാന്മാർ കല്ലെറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്
Mar 10, 2025 07:29 AM | By Susmitha Surendran

തൃശൂർ : (truevisionnews.com)  പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു. കൊറ്റംകുളം വൻപറമ്പിൽ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീ അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്ര പറമ്പിൽ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് തൊട്ട് മുൻപായിരുന്നു ഇടഞ്ഞത്.

അതേ സമയം ആനയെ തളയ്ക്കാൻ പാപ്പാന്മാർ കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇടഞ്ഞ ആനയെ വൈകിട്ട് 5.40 ഓടെ തളച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ആനയെ എഴുന്നള്ളിക്കാതെയാണ് പെരിഞ്ഞനത്തെ പകൽപ്പൂരം നടത്തിയത്.

#elephant #brought #festival #Perinjanam #lost.

Next TV

Related Stories
Top Stories