ചെറുതുരുത്തി: (www.truevisionnews.com) വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതുരുത്തി പള്ളിക്കൽ താഴത്തു പറമ്പിൽ വീട്ടിൽ അൻഷാദ് (19)നെയാണ് പിടികൂടിയത്.

ചെറുതുരുത്തിയിലും പരിസരപ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥികൾക്കും മറ്റും ലഹരി വിൽപ്പന നടത്തുന്നത് വിവരം ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങൾക്കു മുമ്പ് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ചെറുതുരുത്തി സബ് ഇൻസ്പെക്ടർ എ ആർ നിഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഉദ്യോഗസ്ഥരായ ഗിരീഷ്, സി സുബിൻ ചന്ദ്രൻ, നിതീഷ്, വി കെ രാമകൃഷ്ണൻ, വിനീത് മോൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അൻഷാദിനെ ഇതിനുമുമ്പും ലഹരി കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
#Excise #registers #case #against #AmalaBar #Pathanamthitta #selling #liquor #dryday
