കുളിപ്പിച്ച് തിരിച്ചുകൊണ്ടുവരെ വിരണ്ടോടി കിണറ്റിൽ വീണു, പശുവിനെ കരയ്ക്കെത്തിച്ച് ഫയർഫോഴ്സ്

കുളിപ്പിച്ച് തിരിച്ചുകൊണ്ടുവരെ വിരണ്ടോടി കിണറ്റിൽ വീണു,  പശുവിനെ കരയ്ക്കെത്തിച്ച് ഫയർഫോഴ്സ്
Mar 7, 2025 02:38 PM | By Susmitha Surendran

തൃശൂർ: (truevisionnews.com)  അന്തിക്കാട് കുളിപ്പിച്ച് തിരിച്ചുകൊണ്ടുവരെ വിരണ്ടോടി കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോ​ഗിട്ടാണ് പുറത്തെത്തിച്ചത്. ഫയർ ഫോഴ്സിൻ്റെ വാട്ടർ ഹോസ്, ജെസിബിയിൽ കെട്ടിയാണ് കിണറ്റിലെ വെള്ളത്തിൽ വീണു കിടന്ന പശുവിനെ കരക്കെത്തിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ അന്തിക്കാട് വന്നേരിമുക്കിലാണ് സംഭവം. പ്രദേശവാസിയായ വിൻസെൻ്റിൻ്റെ പശുവാണ് കിണറ്റിൽ വീണത്. കുളിപ്പിക്കാൻ കൊണ്ടു പോയ ശേഷം തിരിച്ചു വരുമ്പോൾ ഓടിയ പശു സമീപത്തെ പുല്ല് മൂടി കിടന്ന കൈവരിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.

വായ് വട്ടം കുറഞ്ഞ കിണറായതിനാൽ പശുവിനെ പുറത്തെടുക്കുന്നത് ദുഷ്കരമായിരുന്നു. തുടർന്ന് നാട്ടികയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ജെസിബി ഉപയോഗിച്ച് തങ്ങളുടെ വാട്ടർ ഹോസ് ബന്ധിപ്പിച്ച് 2 ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങിയാണ് പശുവിനെ കരക്കെത്തിച്ചത്. പശുവിന് പരിക്കുകൾ ഇല്ലെന്ന് ഉടമ പറഞ്ഞു.

#fire #force #arrived #brought #cow #fallen #well #shore.

Next TV

Related Stories
'സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന്....'; കുറ്റിപ്പുറത്തെ നഴ്സിങ് അസിസ്റ്റന്റിന്റെ ആത്മഹത്യ; ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനമെന്ന് പരാതി

Jul 14, 2025 07:50 AM

'സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന്....'; കുറ്റിപ്പുറത്തെ നഴ്സിങ് അസിസ്റ്റന്റിന്റെ ആത്മഹത്യ; ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനമെന്ന് പരാതി

കുറ്റിപ്പുറത്തെ നഴ്സിങ് അസിസ്റ്റന്റിന്റെ ആത്മഹത്യ; ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനമെന്ന്...

Read More >>
കോ‍ഴിക്കോട് മാവൂരിൽ നെറ്റിയിൽ ചൂണ്ട കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jul 14, 2025 07:46 AM

കോ‍ഴിക്കോട് മാവൂരിൽ നെറ്റിയിൽ ചൂണ്ട കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

കോ‍ഴിക്കോട് മാവൂരിൽ നെറ്റിയിൽ ചൂണ്ട കുടുങ്ങിയ യുവാവിന് രക്ഷകരായി...

Read More >>
Top Stories

//Truevisionall