(truevisionnews.com) ഉറക്കം എന്നത് ഒരു മനുഷ്യന് ആവശ്യമായ ഘടകമാണ്. ആരോഗ്യത്തോടെ മുന്നോട്ടു പോകാൻ ശരിയായ ഉറകം ലഭിക്കേണ്ടത് അത്യാവശ്യമാണ്.

ഇപ്പോഴിതാ ചില ഞെട്ടിക്കുന്ന പഠനവിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ദമ്പതികളാണെങ്കിലും ശരിയായ ഉറക്കം ലഭിക്കാനായി വെവ്വേറെ മുറികളിൽ ഉറങ്ങുന്നുന്നവരുടെ എണ്ണം കൂടിവരികയാണെന്നതാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്.
റെസ്‌മെഡിന്റെ 2025ലെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരം 78 ശതമാനം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ദമ്പതികൾ വെവ്വേറെ മുറികളിൽ ഉറങ്ങുന്നത്. തൊട്ടുപിന്നിൽ ചെെനയാണ് – 67 ശതമാനം. ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്ത് – 65 ശതമാനം.
യുകെയിലും യുഎസിലും പങ്കാളികളിൽ ഒരുമിച്ച് ഉറങ്ങാറാണ് പതിവെങ്കിലും 50 ശതമാനം മനുഷ്യർക്കും ഒറ്റയ്ക്കു ഉറങ്ങാനാണ് താല്പര്യം എന്ന് കണ്ടെത്തി. പങ്കാളിയുടെ കൂർക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, കിടക്കയിൽ സ്‌ക്രീൻ ഉപയോഗം എന്നിവയാണ് ഒറ്റയ്ക്ക് കിടക്കാനുള്ള കാരണങ്ങളിൽ പ്രധാനമെന്ന് ഗവേഷകർ പറയുന്നു.
ഒരുമിച്ച് ഉറങ്ങുന്നതിനു അതിന്റെതായ ഗുണങ്ങൾ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ലവ് ഹോർമോണായ ഓക്സിടോസിൻ പുറത്തുവിടുന്നതിന് കാരണമാകുന്നു എന്നും, ഇതിലൂടെ വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിന് സഹായകരമാണെന്നും പഠനത്തിൽ പറയുന്നു.
#New #study #says #70% #couples #prefer #sleep #alone #Sleep #divorces #rise #India
