നൊമ്പരമായി അമ്മയുടെയും മക്കളുടെയും മരണം; ഭര്‍തൃസഹോദരനെതിരേയും ആരോപണം, അന്വേഷണം

നൊമ്പരമായി അമ്മയുടെയും മക്കളുടെയും മരണം; ഭര്‍തൃസഹോദരനെതിരേയും ആരോപണം, അന്വേഷണം
Mar 6, 2025 07:58 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) ഏറ്റൂമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരനെതിരേയും ആരോപണം. യുവതിയെയും രണ്ടുമക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ വൈദികനായ ഭര്‍തൃസഹോദരനും പങ്കുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്.

അതേസമയം, സംഭവത്തില്‍ വിദേശത്തുള്ള വൈദികന്റെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അമ്മയും മക്കളും ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവായ നോബി ലൂക്കോസിനെ മാത്രമാണ് പോലീസ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തൊടുപുഴ ചുങ്കംചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ആത്മഹത്യയുമായി ബന്ധപ്പെട്ട് നോബി ലൂക്കോസിനെ കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതിനിടെ, ജീവിതത്തില്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായും ഭര്‍ത്താവ് വിവാഹമോചനത്തിന് സഹകരിക്കുന്നില്ലെന്നും വ്യക്തമാക്കിയുള്ള ഷൈനിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നത്. ഒരുപാട് ശ്രമിച്ചിട്ടും നാട്ടില്‍ ജോലികിട്ടുന്നില്ലെന്നും വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

#Death #mother #children #due #negligence #allegations #against #brotherinlaw #investigation #underway

Next TV

Related Stories
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

Jul 23, 2025 11:00 PM

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ്...

Read More >>
കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

Jul 23, 2025 07:51 PM

കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​ക​യു​ടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് റീപോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്കരിച്ചു....

Read More >>
പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

Jul 23, 2025 07:45 PM

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി...

Read More >>
മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

Jul 23, 2025 07:23 PM

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത്...

Read More >>
ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

Jul 23, 2025 05:46 PM

ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം...

Read More >>
Top Stories

//Truevisionall