മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം;  മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Mar 4, 2025 09:49 AM | By Vishnu K

കൽപ്പറ്റ: (www.truevisionnews.com) മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള മൂന്നാം ഘട്ട ലിസ്റ്റ് പുറത്തിറക്കി. പട്ടികയിൽ 70 കുടുംബങ്ങളാണ് ഉള്ളത്. വാർഡ് 11 ൽ നിന്നും 37 കുടുംബങ്ങൾ, വാർഡ് 10ൽ നിന്നും 18 കുടുംബങ്ങൾ, വാർഡ് 12 ൽ നിന്നും 15 കുടുംബങ്ങൾ പട്ടികയിൽ ഇടം നേടി.

സുരക്ഷിതമല്ലാത്ത മേഖലയ്ക്ക് 50 മീറ്റർ പുറത്തുള്ള ഒറ്റപ്പെട്ട കുടുംബങ്ങളാണ് ലിസ്റ്റിലുള്ളത്. ഇന്ന് പുറത്തുവിട്ടത് പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് . പട്ടികയിൽ ആക്ഷേപവും പരാതികളുമുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ അറിയിക്കാം. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടികയും രണ്ടാംഘട്ടത്തിൽ 81 കുടുംബങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം പുനരധിവാസ പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്നത് അസാധ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. മാര്‍ച്ച് 17നകം വ്യക്തത വരുത്താനാണ് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

കൂടാതെ വയനാട് ദുരിത ബാധിതരില്‍ നിന്ന് തല്‍ക്കാലം ബാങ്ക് വായ്പ തിരിച്ചുപിടിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കും വരെ നടപടി പാടില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്കുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

#Mundakai-Churalmala #rehabilitation #list #published

Next TV

Related Stories
ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

Jul 24, 2025 08:10 AM

ക്വാറി വേസ്റ്റുമായി വന്ന ലോറി കുളത്തിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ

:ചങ്ങരംകുളത്ത് ക്വാറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞു, അത്ഭുതകരമായി രക്ഷപെട്ട് ഡ്രൈവർ...

Read More >>
‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

Jul 24, 2025 08:08 AM

‘മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റീമയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണം

കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാകുറിപ്പിൽ ഭർത്താവിനും ഭർതൃകുംടുംബത്തിനുമെതിരെ ഗുരുതര...

Read More >>
ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

Jul 24, 2025 07:47 AM

ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍

തൃശ്ശൂരിൽ ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവം; ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി...

Read More >>
Top Stories










//Truevisionall