70-കാരന്റെ ജനനേന്ദ്രിയം മുറിഞ്ഞ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്, ദുരൂഹത

70-കാരന്റെ ജനനേന്ദ്രിയം മുറിഞ്ഞ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്, ദുരൂഹത
Mar 3, 2025 01:39 PM | By VIPIN P V

തൊടുപുഴ: (www.truevisionnews.com) വാഗമണിനു സമീപം വയോധികന്റെ ജനനേന്ദ്രിയം മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രണ്ടു ദിവസം മുൻപാണ് കൊച്ചുകരുന്തരുവി സ്വദേശിയായ തങ്കപ്പനെ (70) പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നായയുടെ ആക്രമണത്തിൽ ജനനേന്ദ്രിയം മുറിഞ്ഞെന്നായിരുന്നു ഒപ്പമുണ്ടായിരുന്നവർ ആദ്യം അറിയിച്ചത്. എന്നാൽ ആയുധം കൊണ്ട് മുറിവേറ്റതാണെന്നും സൂചനയുണ്ട്. അതിനിടെ പരുക്ക് ഗുരുതരമായ വയോധികനെ കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തങ്കപ്പൻ അബോധാവസ്ഥയിൽ തുടരുന്നതിനാൽ കേസ് അന്വേഷിക്കുന്ന വാഗമൺ പൊലീസിനു ഇതുവരെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി വാഗമൺ പൊലീസ് അറിയിച്ചു.

തങ്കപ്പന് പരുക്കു പറ്റിയത് എങ്ങനെയന്നു വ്യക്തതയില്ലാത്തതിനാൽ ഫൊറൻസിക് സംഘം കൊച്ചുകരുന്തരുവിയിലെ തങ്കപ്പന്റെ വീട് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്തു ബന്ധുക്കൾ വീട്ടിൽ ഉണ്ടായിരുന്നതായാണ് സൂചന.

#year #old #genitalmutilation #incident #Police #start #investigation #mystery

Next TV

Related Stories
കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jul 30, 2025 10:21 AM

കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

വടകര തിരുവള്ളൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന്...

Read More >>
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

Jul 30, 2025 09:44 AM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ...

Read More >>
ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 30, 2025 09:40 AM

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം അതുല്യയുടെ മൃതദേഹം...

Read More >>
ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

Jul 30, 2025 08:53 AM

ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

ഇന്ത്യൻ പേറ്റൻ്റ്, പേറ്റൻ്റ് ഡിസൈൻ രജിസ്ട്രേഷൻ എന്നിവ സ്വന്തമാക്കി ഡോ. ദീപ ജി. മുരിക്കൽ...

Read More >>
Top Stories

Entertainment News

//Truevisionall