കൂറ്റനാട് (പാലക്കാട്): (truevisionnews.com) തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ ഭര്‍ത്താവിനെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു.

ചാത്തന്നൂർ കോങ്ങത്ത് വളപ്പില്‍ സുനില്‍കുമാര്‍ (56) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് ഇയാൾ ഭാര്യ മഹാലക്ഷ്മിയെ (45) ആയുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഭാര്യ പഠനകാലത്തെ സഹപാഠിയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിലെ സംശയമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കഴുത്തിൽ ആഴത്തിൽ വെട്ടേറ്റ മഹാലക്ഷ്മി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ഞായറാഴ്ച രാത്രിയോടെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Doubt #about #his #wife's #phone #calls #husband #who #cut #his #throat #arrested
