ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു

ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു
Mar 1, 2025 11:17 PM | By Jain Rosviya

ഇടുക്കി: (truevisionnews.com)  പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ബാപി റോയ് (25) ആണ് മരിച്ചത്.

ആലപ്പുഴ -മധുര സംസ്ഥാന പാതയില്‍ വണ്ണപ്പുറം എഴുപതേക്കര്‍ നിരപ്പ്പാറയിലാണ് സംഭവം. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് ഇരുമ്പ് പൈപ്പുമായി വന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.

റോഡരികിലുള്ള വീടിന്റെ മതിലും ടെലിഫോണ്‍ പോസ്റ്റുകളും തകര്‍ത്താണ് വണ്ടി മറിഞ്ഞത്. അപകടം മനസിലാക്കി വാഹനത്തില്‍ നിന്നും ചാടിയ ബാപി റോയ് വീട്ടുമുറ്റത്തെ മരത്തിനും വാഹനത്തിനുമിടയില്‍ കുരുങ്ങുകയായിരുന്നു.

വാഹനത്തില്‍ മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു. മരിച്ച ബാപിയുടെ സഹോദരന്‍ രാജേഷാണ് വാഹനം ഓടിച്ചിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരാളെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനയും കാളിയാര്‍ എസ്.എച്ച്.ഓ എച്ച്.എല്‍ ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


#lorry #went #out #control #rolled #downhill#young #guest #worker #died

Next TV

Related Stories
 തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

May 23, 2025 04:37 PM

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

May 23, 2025 03:57 PM

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ...

Read More >>
കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

May 23, 2025 03:17 PM

കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ്...

Read More >>
Top Stories