പട്ടാപ്പകൽ സ്കൂട്ടറിൽ പോവുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി കടന്നുപിടിച്ചു; യുവാവ് പിടിയിൽ

പട്ടാപ്പകൽ സ്കൂട്ടറിൽ പോവുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി കടന്നുപിടിച്ചു; യുവാവ് പിടിയിൽ
Feb 27, 2025 05:58 AM | By Athira V

തൊടുപുഴ: ( www.truevisionnews.com) ഇടുക്കി തൊടുപുഴയിൽ പട്ടാപ്പകൽ നടുറോഡിൽ മെഡിക്കൽ വിദ്യാ‍ത്ഥിനിയെ കടന്നുപിടിച്ച യുവാവ് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി നസീബാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മൂന്നു ദിവസം മുമ്പായിരുന്നു സംഭവം.

സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സ്കൂട്ടറിൽ പിന്തുടർന്നെത്തിയ നസീബ് വാഹനം തടഞ്ഞ ശേഷം പെൺകുട്ടിയെ കടന്നുപിടിച്ചു.

പെൺകുട്ടി ബഹളം വച്ചതിനെ തുട‍ർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും നസീബ് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പിന്നീട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൂവാറ്റുപുഴ സ്വദേശിയായ നസീബ്, ഏറെ നാളായി തൊടുപുഴയിലാണ് താമസം. ഡ്രൈവറായി ജോലിനോക്കുന്ന ഇയാൾ നേരത്തെയും സ്ത്രീകളെ ശല്യം ചെയ്തതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാനെത്തിയ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

#medical #student #who #riding #scooter #chased #down #broad #daylight #youngman #under #arrest

Next TV

Related Stories
 തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

May 23, 2025 04:37 PM

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

May 23, 2025 03:57 PM

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ...

Read More >>
കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

May 23, 2025 03:17 PM

കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ്...

Read More >>
Top Stories