ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന ; യുവാക്കൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന ; യുവാക്കൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Feb 24, 2025 02:39 PM | By Athira V

ഇടുക്കി : ( www.truevisionnews.com) മറയൂർ ഉദുമൽപെട്ട റോഡിൽ ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന. ഇതേ റോഡിൽ ഇറങ്ങിയ വിരിഞ്ഞ കൊമ്പൻ കാട്ടാന വാഹനങ്ങൾ തടഞ്ഞു.

ചിന്നാർ വന്യജീവി സങ്കേതത്തിന് ഉള്ളിലെ റോഡ് സൈഡിൽ കാട്ടാന നിൽപ്പുണ്ട് എന്ന മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ ബൈക്ക് യാത്ര സംഘത്തിന് നേരെയാണ് ഒറ്റക്കൊമ്പൻ കാട്ടാന പാഞ്ഞെടുത്തത്. തലനാരിഴയ്ക്ക് യുവാക്കൾ രക്ഷപ്പെട്ടു.

അല്പനേരം റോഡിൽ നിന്ന കാട്ടാന പിന്നീട് സ്വമേധയാ പിൻവാങ്ങി. ഇന്നലെ വൈകിട്ടാണ് ചിന്നാർ ഉദുമൽപേട്ട റോഡിൽ വിരിഞ്ഞ കൊമ്പനും ഇറങ്ങിയത്. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ആനയുടെ അടുത്ത് വാഹനം നിർത്തി പ്രകോപനം ഉണ്ടാക്കിയാണ് യാത്രികർ ദൃശ്യങ്ങൾ പകർത്തിയത്.

#Katana #ran #into #bikers #youths #escaped #unhurt

Next TV

Related Stories
 തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

May 23, 2025 04:37 PM

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

May 23, 2025 03:57 PM

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ...

Read More >>
Top Stories