അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ഓടി വീണത് കിണറ്റില്‍, കള്ളന് രക്ഷകരായി ഫയര്‍ഫോഴ്സ്

അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ഓടി വീണത് കിണറ്റില്‍, കള്ളന് രക്ഷകരായി ഫയര്‍ഫോഴ്സ്
Feb 24, 2025 11:52 AM | By VIPIN P V

കുറ്റിക്കോല്‍: (www.truevisionnews.com) അടയ്ക്ക മോഷ്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ ഓടിയ മോഷ്ടാവ് കിണറ്റില്‍ വീണു. പിന്നീട് ഇയാളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കുറ്റിക്കോല്‍ ചുണ്ടയിലാണ് സംഭവം.

ചുണ്ടയിലെ സഹോദരിമാരായ സി. കാര്‍ത്യായനി, സി. ലീല എന്നിവരുടെ വീട്ടില്‍ കുറ്റിക്കോല്‍ വാണിയംപാറയിലെ രാമകൃഷ്ണനാണ് ശനിയാഴ്ച രാത്രി മോഷണം നടത്തിയത്.

വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന അടയ്ക്ക ചാക്കില്‍ നിറക്കുന്നതിനിടെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ പുറത്തെ ലൈറ്റിട്ടത്. ലൈറ്റ് കണ്ടതോടെ ചാക്ക് കെട്ട് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി. സഹോദരിമാര്‍ അടുത്ത വീട്ടില്‍ ചെന്ന് വീട്ടുടമ എ.അരവിന്ദനോട് കാര്യം പറഞ്ഞു.

ഇതിനിടെ സ്ഥലത്ത് നിന്ന് ഓടിയ രാമകൃഷ്ണന്‍ ചുണ്ടയിലെ കുഞ്ഞിരാമന്‍ നായരുടെ തോട്ടത്തിലുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. അരവിന്ദന്‍ മറ്റു നാട്ടുകാരെയും കൂട്ടി സഹോദരിമാരുടെ വീട്ടിലേക്ക് പോകുന്നതിനിടെ തോട്ടത്തില്‍ നിന്ന് എന്തോ വെള്ളത്തില്‍ വീണ ശബ്ദം കേട്ട് സംശയം തോന്നി അങ്ങോട്ട് പോയി.

കിണറ്റില്‍ നോക്കിയപ്പോള്‍ കിണറിന്റെ പടവില്‍ പിടിച്ചു നില്‍ക്കുന്ന രാമകൃഷ്ണനെയാണ് കണ്ടത്. ഉടന്‍ അഗ്‌നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിച്ചു. അഗ്‌നിരക്ഷാസേനയെത്തി രാമകൃഷ്ണനെ കരയ്ക്കു കയറ്റി. പുറത്തെടുക്കുമ്പോഴേക്കും ബോധരഹിതനായ അവസ്ഥയിലായിരുന്നു.

തുടര്‍ന്ന് അംബുലന്‍സില്‍ ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചു. മറ്റ് പരിക്കുകളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ രാമകൃഷ്ണനെ വിട്ടു. പരാതിയില്ലെന്ന കാരണത്തില്‍ പൊലീസ് കേസെടുത്തില്ല. മോഷണ സ്ഥലത്ത് നിന്ന് അടയ്ക്ക നിറച്ച ചാക്ക് കെട്ടും ഒരു മദ്യക്കുപ്പയും കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു.

#stealing #money #ran #fell #into #well #fireforce #rescued #thief

Next TV

Related Stories
'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ  ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

Apr 19, 2025 10:39 PM

'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

അവകാശപ്പെട്ടത് ചോദിക്കുമ്പോൾ എങ്ങനെയാണ് ദുർവാശി ആകുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍...

Read More >>
വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

Apr 19, 2025 10:32 PM

വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം

മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ്...

Read More >>
കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 19, 2025 10:15 PM

കണ്ണൂരിൽ യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം...

Read More >>
തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 09:40 PM

തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌ മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി ....

Read More >>
നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു

Apr 19, 2025 09:32 PM

നാദാപുരം പുറമേരിയിൽ എഴുപതുകാരൻ കിണറ്റിൽ ചാടി മരിച്ചു

ബന്ധു സുജീഷിന്റെ പരാതിയിൽ നാദാപുരം പോലീസ്...

Read More >>
മെഡി. കോളേജില്‍ പോലീസുകാരനെ കമ്പിവടികൊണ്ടും ബിയര്‍കുപ്പികൊണ്ടും ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Apr 19, 2025 09:30 PM

മെഡി. കോളേജില്‍ പോലീസുകാരനെ കമ്പിവടികൊണ്ടും ബിയര്‍കുപ്പികൊണ്ടും ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില അത്യാഹിതവിഭാഗത്തിലേക്ക് പാസ്സോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുകാരനെയാണ് പ്രതികള്‍...

Read More >>
Top Stories