കാസർകോട്: (truevisionnews.com) കാസർകോട് ബേഡകം കൊളത്തൂരിൽ പുലി കൂട്ടിൽ കുടുങ്ങി. ഇന്നലെ രാത്രിയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. ഇടുക്കി വള്ളക്കടവിൽ ജനവാസ മേഖലയിൽ കടുവയെത്തി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വനാതിർത്തി മേഖലയായ പൊൻനഗറിൽ കടുവയെത്തിയത്.

കാസർകോട് ബേഡകം, കൊളത്തൂരിൽ രണ്ടാഴ്ച മുൻപ് പുലി ഗുഹയിൽ കുടുങ്ങിയിരുന്നു. പുലർച്ചെ വനം വകുപ്പ് അധികൃതർ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പുലി രക്ഷപ്പെട്ടു.
പിന്നീട് ഈ പ്രദേശം പുലി ഭീതിയിലായിരുന്നു. വനം വകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള ശ്രമത്തിലും. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ പുലി കൂട്ടിൽ കുടുങ്ങിയത്. പുലി കൂട്ടിൽ കുടുങ്ങിയതറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടി. ഇതോടെ കൂട്ടിനകത്ത് പുലി അക്രമസ്വഭാവം കാട്ടി.
#Tiger #trapped #cage #bedakam #Kolathur #Kasaragod.
