ക​ട്ട​പ്പ​നയിൽ കാര്‍ നിയന്ത്രണംവിട്ട് യുവാവിന്‍റെ മരണം; ക്രാഷ് ബാരിയറിന്‍റെ അ​ശാ​സ്​​ത്രീ​യ​ത കാ​ര​ണ​മെ​ന്ന്​ ആ​ക്ഷേ​പം

ക​ട്ട​പ്പ​നയിൽ കാര്‍ നിയന്ത്രണംവിട്ട് യുവാവിന്‍റെ മരണം; ക്രാഷ് ബാരിയറിന്‍റെ അ​ശാ​സ്​​ത്രീ​യ​ത കാ​ര​ണ​മെ​ന്ന്​ ആ​ക്ഷേ​പം
Feb 23, 2025 01:52 PM | By VIPIN P V

ക​ട്ട​പ്പ​ന: (www.truevisionnews.com) വ​ള്ള​ക്ക​ട​വി​ൽ യു​വാ​വ് മ​രി​ച്ച​ത് അ​പ​ക​ടം ത​ട​യാ​ൻ സ്ഥാ​പി​ച്ച ക്രാ​ഷ്​ ബാ​രി​യ​റി​ന്‍റെ അ​ശാ​സ്​​ത്രീ​യ​ത കാ​ര​ണ​മെ​ന്ന്​ ആ​ക്ഷേ​പം. ക്രാ​ഷ് ബാ​രി​യ​റി​ന്റെ അ​റ്റ​ത്ത്​ സേ​ഫ്റ്റി ഗൗ​ർ​ഡ് ഫി​റ്റ് ചെ​യ്യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്.

വ​ള്ള​ക്ക​ട​വ് ത​ണ്ണി​പ്പാ​റ​യി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ റോ​ബി​നാ​ണ്​ (32) ക്രാ​ഷ് ബാ​രി​യ​ർ ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വി​ന് സ​മീ​പം ക​രി​മ്പ​നി​പ്പ​ടി​യി​ലാ​ണ് കാ​ർ ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യ​ത്.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ ​റോ​ഡി​ൽ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും അ​റ്റ​ത്ത്​ സേ​ഫ്​​റ്റി ഗാ​ർ​ഡി​ല്ലാ​ത്ത ക്രാ​ഷ് ബാ​രി​യ​റു​ക​ളാ​ണ്​ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സേ​ഫ്റ്റി ഗാ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും കോ​ൺ​ട്രാ​ക്ട​ർ​മാ​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന്​ ഇ​ട​യാ​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യേ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കാ​റു​മി​ല്ല. 

ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ൽ ക്രാ​ഷ് ഗാ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ ചെ​റി​യ കു​ഴി​യെ​ടു​ത്ത് തൂ​ണ് നാ​ട്ടി മു​ക​ളി​ൽ അ​ൽ​പ്പം കോ​ൺ​ക്രീ​റ്റ്​ ഇ​ടും. ക്രാ​ഷ് ബാ​രി​യ​റു​ക​ളു​ടെ അ​റ്റം അ​സ്ത്രം പോ​ലെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്. ഇ​ത്‌ അ​പ​ക​ട സാ​ധ്യ​ത വാ​ർ​ഡി​പ്പി​ക്കു​ന്നു.

ത​മി​ഴ്‌​നാ​ട് മാ​തൃ​ക​യി​ൽ വാ​ഹ​നം ഇ​ടി​ച്ചാ​ൽ തെ​ന്നി നീ​ങ്ങു​ന്ന ക്രാ​ഷ് ബാ​രി​യ​റു​ക​ൾ സ്ഥാ​പി​ച്ചാ​ൽ വാ​ഹ​നം ഇ​ടി​ച്ച് മ​റി​ഞ്ഞു​ള്ള അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നാ​കു​മെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.



#death #youngman #who #lost #control #car #Kattapana #Complaints #crashbarrier #unscientific

Next TV

Related Stories
 തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

May 23, 2025 04:37 PM

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

May 23, 2025 03:57 PM

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ...

Read More >>
കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

May 23, 2025 03:17 PM

കോഴിക്കോട് വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ് മരിച്ച നിലയിൽ

വളയത്ത് വീട്ടു വരാന്തയിൽ കിടന്ന യുവാവ് വീണ്...

Read More >>
Top Stories