പത്തനംതിട്ട : (www.truevisionnews.com) യുവതിയെ പൊതുസ്ഥലത്ത് അപമാനിച്ചതിനും മോശമായി പെരുമാറിയതിനും അഭിഭാഷക പരിഷത്ത് നേതാവിനെതിരെ കേസ്. പത്തനംതിട്ട ബാറിലെ അഭിഭാഷകൻ കെ.ജെ. മനുവിനെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.

ബിജെപിയുടെ അഭിഭാഷക സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ ട്രഷററാണ് മനു. മലയാലപ്പുഴ സ്വദേശിയായ യുവതിയോട് മോശമായി പെരുമാറിയതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും ലഭിച്ച പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.
നാല് വർഷത്തിനിടെ പലപ്പോഴായി ഫോണിലേക്ക് വാട്‌സാപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് ഇയാളെ യുവതി ബ്ലോക്ക് ചെയ്‌തിരുന്നു. തുടർന്ന് നേരിട്ടും അല്ലാതെയും പലപ്പോഴായി അപമാനിക്കൽ തുടർന്നെന്ന പരാതിയിലാണ് കേസ്.
#Woman #blocked #sending #obscenemessages #humiliated #public #case #lawyer
