കട്ടപ്പനയില്‍ കാര്‍ നിയന്ത്രണംവിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് കയറി അപകടം; യുവാവിന് ദാരുണാന്ത്യം

കട്ടപ്പനയില്‍ കാര്‍ നിയന്ത്രണംവിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് കയറി അപകടം; യുവാവിന് ദാരുണാന്ത്യം
Feb 22, 2025 08:33 AM | By VIPIN P V

ഇടുക്കി: (www.truevisionnews.com) കട്ടപ്പനയില്‍ കാര്‍ നിയന്ത്രണംവിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഹാബ്രിക് ബില്‍ഡേഴ്‌സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം. കാര്‍ നിയന്ത്രണം നഷ്ടമായി ഇടിച്ചതോടെ ക്രാഷ് ബാരിയറിന്റെ ഒരുഭാഗം കാറിനുള്ളിലൂടെ തുളഞ്ഞുകയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോബിന്‍ സംഭവസ്ഥലത്ത് മരിച്ചു.

കാറിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍.

#Kattappana #car #outofcontrol #crashed #crash #barrier #tragicend #young man

Next TV

Related Stories
 തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

May 23, 2025 04:37 PM

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി

തലശ്ശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

May 23, 2025 03:57 PM

ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ...

Read More >>
Top Stories