ചെങ്ങന്നൂർ: (www.truevisionnews.com) ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെനൽകാൻ വൈകിയെന്ന് ആരോപിച്ച് 79കാരനായ പമ്പ് ജീവനക്കാരനെ മർദിച്ച യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ മാലംപുറത്തുഴത്തിൽ അജു അജയൻ (19), പുല്ലാട് ബിജുഭവനത്തിൽ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്.

കഴിത്ത 19ന് രാത്രി 12.30ന് എം സി റോഡിൽ ചെങ്ങന്നൂർ ടൗണിൽ കത്തോലിക്ക പള്ളിക്ക് സമീപത്തെ പമ്പിലാണ് സംഭവം. വ്യാജ നമ്പർ പ്ലേറ്റുള്ള മോട്ടോർ ബൈക്കിലെത്തിയ പ്രതികൾ പെട്രോൾ അടിച്ചതിന്റെ ബാക്കി തുക നൽകാൻ താമസിച്ചെന്നു പറഞ്ഞാണ് ആക്രമണം അഴിച്ചുവിട്ടത്.
സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാവുന്നത്. ഇരുവരും നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. സിഐ എ സി വിപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എസ് പ്രദീപ്, നിധിൻ, സിനീയർ സിപിഒ ശ്യാംകുമാർ, സിവിൽ പൊലീസ് ഓഫീസർ ജിജോ സാം, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
#late #payment #balance #year #old #pumpworker #beaten #youths
