റോഡിലെ കുഴിയിൽ വീണ ബസ്സിന്റെ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു; ഒഴിവായത് വൻ അപകടം

റോഡിലെ കുഴിയിൽ വീണ ബസ്സിന്റെ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു; ഒഴിവായത് വൻ അപകടം
Feb 22, 2025 06:58 AM | By Jain Rosviya

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂണിൽ ഇടിച്ച് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു. ആനാരി വടക്കേക്കരയിലെ പായിപ്പാട് -കണ്ണഞ്ചേരി റോഡിൽ ആനാരി ഗുരുമന്ദിരത്തിനു സമീപമാണ് സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്.

തൃക്കുന്നപ്പുഴ-ആയാപറമ്പ് പാണ്ടി റൂട്ടിൽ ഓടുന്ന അച്ചുമോൻ എന്ന ബസ്സാണ് റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചത്.

തുടന്ന് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞു വീണെങ്കിലും ഉടൻ വൈദ്യുത ബന്ധം തനിയെ വിച്ഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിഞ്ഞു പോയത്.

രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് സമീപത്തുള്ള കോതേരി പാടത്തേക്ക് മറിയുകയോ, വൈദ്യുത തൂണിൽ ഇടിച്ച സമയത്ത് കമ്പികൾ പൊട്ടി വൈദ്യുതി പ്രവഹിക്കുകയോ ചെയ്തിരുന്നെങ്കിൽ വൻ ദുരന്തമായി മാറുമായിരുന്നു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

#axle #bus #fell #pothole #road #broke #went #out #control hit #electric #post

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories

GCC News