നെടുങ്കണ്ടം/തൊടുപുഴ: (truevisionnews.com) അനധികൃത പാറപൊട്ടിക്കലും മണ്ണെടുപ്പും നടത്തുന്നുവെന്ന പരാതിയിൽ സി.പി.എം. ജില്ലാ സെക്രട്ടറി സി.വി.വർഗീസിനും മകൻ അമൽ വർഗീസിനും മരുമകൻ സജിത്ത് കടലാടിമറ്റത്തിനുമെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ.
താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ഇവർ അനധികൃത പാറപൊട്ടിക്കലും മണ്ണെടുപ്പും നടത്തുന്നുവെന്ന് ആരോപിച്ച്, പേര് വെളിപ്പെടുത്താതെ ‘ജീവനിൽ പേടിയുള്ള ഒരു പൊതുപ്രവർത്തകൻ’ എന്ന് സ്വയം വിശേഷിപ്പിച്ചാണ് വ്യക്തി പരാതി അയച്ചത്. റവന്യൂമന്ത്രിക്കടക്കം പരാതി അയച്ചിരുന്നു.
.gif)
പരാതിയുടെ നിജസ്ഥിതി പരിശോധിക്കാനും തുടർനടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാനും താലൂക്കിലെ 17 വില്ലേജ് ഓഫീസർമാർക്കാണ് തഹസിൽദാർ ഉത്തരവ് നൽകിയത്.
മണ്ണുമാന്തിയന്ത്രങ്ങൾ, വാഹനങ്ങൾ, ഏക്കർകണക്കിന് ഏലത്തോട്ടം, കോടിക്കണക്കിന് രൂപ എന്നിവ ഇവർ കുറഞ്ഞ കാലയളവിൽ സമ്പാദിെച്ചന്നും പരാതിയിൽ ആരോപിക്കുന്നു. പോലീസടക്കം ഇതെല്ലാം കണ്ണടയ്ക്കുകയാണെന്നും പരാതിയിലുണ്ട്.
അതേസമയം, പരാതി ലഭിച്ചതിനെത്തുടർന്നുള്ള സ്വാഭാവികനടപടിയുടെ ഭാഗമാണ് അന്വേഷണമെന്നും വില്ലേജ് ഓഫീസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ എസ്.പി.പ്രതാപ് പറഞ്ഞു. കളക്ടർക്ക് ലഭിച്ച പരാതി തനിക്ക് അയച്ചുതന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. ജില്ലാ സെക്രട്ടറിക്കെതിരേ, സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് ചർച്ചയായിട്ടുണ്ട്.സി.വി.വർഗീസിന്റെ, കോൺട്രാക്ടർകൂടിയായ മരുമകൻ സജിത്ത് കടലാടിമറ്റം നേരത്തേ ഇടുക്കി താലൂക്കിൽ അനധികൃതമായി പാറപൊട്ടിെച്ചന്ന് ആരോപണമുയർന്നിരുന്നു.
തങ്കമണി വില്ലേജിലെ ശാന്തിഗ്രാം-പള്ളിക്കാനം റോഡിൽ മണിക്കട പള്ളിപ്പടി ഭാഗത്തെ സർക്കാർ പാറപുറമ്പോക്കിൽനിന്ന് പാറപൊട്ടിെച്ചന്നായിരുന്നു ആരോപണം. ഈ സംഭവത്തിലും അന്തിമനടപടി ആയിട്ടില്ല.
#Illegal #rock #blasting #earth #mining #Investigation #against #CPM #district #secretary #son #soninlaw
