വീടിനു മുമ്പിൽ ബൈക്ക് നിർത്തി, മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു

വീടിനു മുമ്പിൽ ബൈക്ക് നിർത്തി,  മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു
Feb 20, 2025 07:24 AM | By Susmitha Surendran

കുന്നംകുളം: (truevisionnews.com) ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. മരത്തംകോട് എകെജി നഗറിലാണ് സംഭവം . എകെജി നഗർ സ്വദേശിനി 73 വയസ്സുള്ള രമണിയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് കവർന്നത്.

ഇന്നലെ വൈകിട്ട് അ‍ഞ്ച് മണിയോടെയായിരുന്നു സംഭവം. വീടിനു മുമ്പിൽ മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ അടുത്തേക്ക് ചുവപ്പ് ബൈക്കിൽ ചുവപ്പും കറുപ്പും വരയുള്ള ഷർട്ട് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് ബൈക്ക് വീടിനു മുമ്പിൽ നിർത്തിയതിനുശേഷം വീട്ടമ്മയുടെ സമീപത്തേക്കെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

#thief #who #came #bike #broke #necklace #housewife #ran #away.

Next TV

Related Stories
ഇത് താണ്ടാ പൊലീസ്...., അതിർത്തി നോക്കാതെ കുരുക്കഴിച്ചു; തലശ്ശേരി ടൗണിലിറങ്ങി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി ന്യൂമാഹി ഇൻസ്പെക്ടര്‍

Jul 15, 2025 06:26 AM

ഇത് താണ്ടാ പൊലീസ്...., അതിർത്തി നോക്കാതെ കുരുക്കഴിച്ചു; തലശ്ശേരി ടൗണിലിറങ്ങി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി ന്യൂമാഹി ഇൻസ്പെക്ടര്‍

നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്റ്റേഷൻ അതിർത്തികൾ വകവെക്കാതെ ന്യൂമാഹി ഇൻസ്‌പെക്ടർ ഓഫ് പോലീസ് പിഐ. ബിനുമോഹൻ രംഗത്തിറങ്ങിയത്...

Read More >>
ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദ്ദിച്ച കേസിൽ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റിൽ

Jul 14, 2025 09:11 PM

ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദ്ദിച്ച കേസിൽ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റിൽ

ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദ്ദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപിക പെരിന്തൽമണ്ണ പൊലീസിൽ...

Read More >>
Top Stories

//Truevisionall