പത്തനംതിട്ട : (truevisionnews.com) പെരുനാട്ടിൽ കൊല്ലപ്പെട്ട സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്റെ ഷാജിയുടെ സംസ്കാരം ഇന്ന് നടക്കും.അരുംകൊലയിൽ പ്രതിഷേധിച്ചും അനുശോചനം അറിയിച്ചു പെരുനാട്ടിൽ ഇന്ന് പകൽ രണ്ട് വരെ സിപിഐഎം ഹർത്താൽ നടത്തുന്നുണ്ട്.

ജിതിൻ ഷാജിയുടെ മൃതദേഹം ഇപ്പോൾ കോന്നി മെഡിക്കൽ കോളജിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ നിന്ന് മൃതദേഹം വിലാപയാത്രയായി പെരുനാട്ടിലെത്തിക്കും. കോന്നി ടൗണിലും, മാത്തുംമുഴി സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെക്കുന്നുണ്ട്.
അതേസമയം കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ കഴിഞ്ഞ ദിവസം ആയുധങ്ങള്‍ സഹിതം പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ക്കൊപ്പം കൂട്ടുപ്രതികളും പിടിയിലായിരുന്നു. ജിതിനെ കുത്തിയത് ബി ജെ പി പ്രവര്‍ത്തകന്‍ വിഷ്ണു ആണെന്ന് ദൃക്‌സാക്ഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കാറില്‍ നിന്ന് വടിവാളെടുത്തപ്പോള്‍ മൂന്നുപേര്‍ ജിതിനെ പിടിച്ചു നിര്‍ത്തിക്കൊടുത്തുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.
#Perunad #murder #Jitin's #cremation #today
