അതിരപ്പിള്ളിയിലെ മസ്തകത്തിൽ പരിക്കേറ്റ ആനയ്ക്ക് മയക്കുവെടിവെച്ചു; കോടനാട്ടേയ്ക്ക് കൊണ്ടുപോകും

അതിരപ്പിള്ളിയിലെ മസ്തകത്തിൽ പരിക്കേറ്റ ആനയ്ക്ക് മയക്കുവെടിവെച്ചു; കോടനാട്ടേയ്ക്ക് കൊണ്ടുപോകും
Feb 19, 2025 07:36 AM | By Athira V

തൃശൂർ: ( www.truevisionnews.com) അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ചു.7.15 ഓടെയാണ് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൌത്യത്തിനുള്ളത്.

വെറ്റിലപ്പാറ പുഴയോട് ചേർന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീർണ്ണമായ ദൗത്യമാണ് വനംവകുപ്പിന് മുന്നിലുള്ളത്.

മയങ്ങിയ ശേഷം ആനയെ സുരക്ഷിതമായി കോടനാട് അഭയാരണ്യത്തിൽ എത്തിക്കാനാണ് ശ്രമം. ആനക്കൂടിന്റെ പണി പൂർത്തിയായിട്ടുണ്ട്. എലിഫന്‍റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി.

ണ്ടാം ഘട്ട ചികിത്സ ദൗത്യത്തിന് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘമാണ് അതിരപ്പിള്ളിയിലുള്ളത്. വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്. ഇന്നലെ വൈകീട്ടോടെ മോക്ക് ഡ്രിൽ നടത്തി.

ദൗത്യത്തിനായിൽ എത്തിച്ച കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളെയും വെറ്റിലപ്പാറയിലെ അംഗൻവാടിക്ക് സമീപമാണ് പാർപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഒരു മാസത്തിനുള്ളിൽ വീണ്ടും മയക്കുവെടി വെക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഡോക്ടറും വനംവകുപ്പും അറിയിച്ചിരുന്നു.

അതിനാൽ വലിയ ഡോസിൽ മയക്കുവെടിവെക്കാൻ കഴിയില്ല. കോടനാട് എത്തിച്ചാലും മസ്തകത്തിലുള്ള പരിക്കായതിനാൽ, കൂട്ടിൽ കയറ്റി കഴിഞ്ഞ് തലകൊണ്ട് മരത്തടിയിൽ ഇടിച്ചാൽ പരിക്ക് ഗുരുതരമാകും എന്നും സംശയമുണ്ട്.

#injured #wild #elephant #spotted #near #vettilappara #14th #block

Next TV

Related Stories
'കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കൊത്തിയത് കാക്ക'....! മൂന്നുവർഷം മുൻപ് തുണി അലക്കുന്നതിനിടെ രുഗ്മിണി ഊരിവെച്ച പൊൻവള തിരിച്ചു കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്

Jul 15, 2025 06:48 AM

'കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കൊത്തിയത് കാക്ക'....! മൂന്നുവർഷം മുൻപ് തുണി അലക്കുന്നതിനിടെ രുഗ്മിണി ഊരിവെച്ച പൊൻവള തിരിച്ചു കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്

മലപ്പുറം തൃക്കലങ്ങോട് സ്വദേശി സുരേഷ് -രുഗ്മിണി ദമ്പതികൾക്കാണ് കാക്കയുടെ കുസൃതിയിൽ മൂന്ന് വർഷം മുമ്പ് നഷ്ടമായ വള തിരികെ ലഭിച്ചു...

Read More >>
മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ജനൽ തകർന്നുവീണ് അപകടം; രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

Jul 15, 2025 06:32 AM

മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ജനൽ തകർന്നുവീണ് അപകടം; രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടം, നഴ്സിങ് വിദ്യാർഥികൾക്ക്...

Read More >>
ഇത് താണ്ടാ പൊലീസ്...., അതിർത്തി നോക്കാതെ കുരുക്കഴിച്ചു; തലശ്ശേരി ടൗണിലിറങ്ങി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി ന്യൂമാഹി ഇൻസ്പെക്ടര്‍

Jul 15, 2025 06:26 AM

ഇത് താണ്ടാ പൊലീസ്...., അതിർത്തി നോക്കാതെ കുരുക്കഴിച്ചു; തലശ്ശേരി ടൗണിലിറങ്ങി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി ന്യൂമാഹി ഇൻസ്പെക്ടര്‍

നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്റ്റേഷൻ അതിർത്തികൾ വകവെക്കാതെ ന്യൂമാഹി ഇൻസ്‌പെക്ടർ ഓഫ് പോലീസ് പിഐ. ബിനുമോഹൻ രംഗത്തിറങ്ങിയത്...

Read More >>
Top Stories

//Truevisionall