മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അതീവ ഗുരുതരം; നാളെ തന്നെ ദൗത്യം തുടങ്ങുമെന്ന് വനംവകുപ്പ്

മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അതീവ ഗുരുതരം; നാളെ തന്നെ ദൗത്യം തുടങ്ങുമെന്ന് വനംവകുപ്പ്
Feb 18, 2025 02:11 PM | By VIPIN P V

തൃശ്ശൂർ: (www.truevisionnews.com) അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാകും ആനയെ പാർപ്പിച്ചു ചികിത്സിക്കുക.

ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. മസ്തകത്തിൽ മുറിവേറ്റ ആനയെ നിലവിലെ ആരോഗ്യസ്ഥിതിയിൽ വെടിവെക്കുന്നത് ദുഷ്കരമെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദൗത്യവുമായി മുന്നോട്ടു പോകാൻ ആണ് വനംവകുപ്പിന്റെ തീരുമാനം.

ഡോ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആനയെ നിരീക്ഷിച്ചു. കൂടിന്റെ അടക്കം ബല പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും ആനയെ കോടനാട്ടിലേക്ക് എത്തിക്കുക. നാളെ രാവിലെ 7 മണിക്ക് ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിക്കാനാണ് തീരുമാനം.

വെറ്റിലപ്പാറ മലയാറ്റൂർ പ്ലാന്റേഷൻ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും പരിഗണനയിലാണ്.

#brain #wounded #elephant #criticalcondition #forestdepartment #start #mission #tomorrow

Next TV

Related Stories
മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ജനൽ തകർന്നുവീണ് അപകടം; രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

Jul 15, 2025 06:32 AM

മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ജനൽ തകർന്നുവീണ് അപകടം; രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടം, നഴ്സിങ് വിദ്യാർഥികൾക്ക്...

Read More >>
ഇത് താണ്ടാ പൊലീസ്...., അതിർത്തി നോക്കാതെ കുരുക്കഴിച്ചു; തലശ്ശേരി ടൗണിലിറങ്ങി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി ന്യൂമാഹി ഇൻസ്പെക്ടര്‍

Jul 15, 2025 06:26 AM

ഇത് താണ്ടാ പൊലീസ്...., അതിർത്തി നോക്കാതെ കുരുക്കഴിച്ചു; തലശ്ശേരി ടൗണിലിറങ്ങി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങി ന്യൂമാഹി ഇൻസ്പെക്ടര്‍

നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്റ്റേഷൻ അതിർത്തികൾ വകവെക്കാതെ ന്യൂമാഹി ഇൻസ്‌പെക്ടർ ഓഫ് പോലീസ് പിഐ. ബിനുമോഹൻ രംഗത്തിറങ്ങിയത്...

Read More >>
Top Stories

//Truevisionall