പോട്ട ബാങ്ക് കവർച്ച: റിജോയെ കസ്റ്റഡിയിൽ വാങ്ങി പോലീസ്

പോട്ട ബാങ്ക് കവർച്ച:  റിജോയെ കസ്റ്റഡിയിൽ വാങ്ങി പോലീസ്
Feb 18, 2025 01:49 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതിയായ റിജോയെ പോലീസ് കസ്റ്റഡിയിൽവിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പോലീസ് തിങ്കളാഴ്ച കോടതിയിൽ നൽകിയിരുന്നത്.

ചൊവ്വാഴ്ച രാവിലെ അപേക്ഷ പരി​ഗണിച്ച കോടതി രണ്ടുദിവസത്തേക്കാണ് റിജോയെ കസ്റ്റഡിയിൽവിട്ടത്. 20-ാം തീയതി രാവിലെ 10 മണിക്ക് പ്രതിയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.

കവർച്ച നടത്തുന്നതിനോ അതിനുശേഷമോ ഇയാൾക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നത് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. മോഷണസമയം പ്രതി ഉപയോ​ഗിച്ച ബാക്കി വസ്ത്രങ്ങളും കണ്ടെത്തേണ്ടതുണ്ട്.

പിടിയിലായ റിജോയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ പോലീസ് നടത്തിയ തെളിവെടുപ്പിൽ ബാങ്കിൽനിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽനിന്ന് 12 ലക്ഷം കണ്ടെടുത്തിരുന്നു.

ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോ​ഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.


#Rijo #accused #Petta #bank #robbery #case #taken #police #custody.

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories