കാസർഗോഡ് : (www.truevisionnews.com) ബസിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ് സ്വദേശിയായ ബി എ മുഹമ്മദ് ഷമീറി(28)നെയാണ് 25.9 ഗ്രാം എംഡിഎംഎയും 25 ലക്ഷം രൂപയുമായി പൊലീസ് പിടികൂടിയത്.

കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ പഴക്കച്ചവടക്കാരനാണ് ഇയാൾ. പഴക്കച്ചവടത്തിന്‍റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം.
ഇന്ന് രാവിലെ ഉപ്പളയിൽ നിന്നും കാസർകോട്ടേക്ക് ബസിലെത്തിയ ഇയാൾ കറന്തക്കാട്ട് ഇറങ്ങിയപ്പോഴായിരുന്നു പൊലീസ് പരിശോധന.
#Drugtrade #under #guise #fruit #trade #Youngman #caught #MDMA #smuggled #bus
