കാട്ടുപന്നിയുടെ ആക്രമണം; ആറു വയസ്സുകാരിക്ക് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണം;  ആറു വയസ്സുകാരിക്ക് പരിക്ക്
Feb 17, 2025 08:42 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com) പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്കേറ്റു. തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിൻ്റെയും ബിൻസിയുടെയും മകൾ പ്രാർത്ഥന (6) നാണ് പരിക്കേറ്റത്.

രാവിലെ 8:30ന് ഉഴുന്നുപറമ്പിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. മൂത്ത കുട്ടിയായ കീർത്തനയെ സ്കൂൾ ബസിലേക്ക് കയറ്റി തിരികെ ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ഇവരെ ഇടിച്ചിടുകയായിരുന്നു.

ബിൻസിയുടെ കൈയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. പ്രദേശവാസികൾ ചേർന്ന് കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലിൽ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു.


#Six #year #old #girl #injured #wildboar #attack

Next TV

Related Stories
 കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 01:23 PM

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ...

Read More >>
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ;  കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

May 16, 2025 11:21 AM

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന...

Read More >>
Top Stories