മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമം; യുവാവ് പിടിയിൽ

മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമം; യുവാവ് പിടിയിൽ
Feb 17, 2025 01:05 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) തിരുവല്ലയിൽ മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമം. ആഞ്ഞിലിത്താനം സ്വദേശിയായ ജെബിനാണ് ബസ് ഓടിച്ചുക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

ജീവനക്കാർ ഓടിയെത്തി പ്രതിയെ തടഞ്ഞുവെക്കുകയും പോലീസ് എത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഞായറാഴ്ച രാത്രി തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിന് ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ഓർഡിനറി ബസാണ് ഇയാൾ ഓടിച്ചുക്കൊണ്ടുപോകാൻ ശ്രമിച്ചത്.

മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്. ബസ് സ്റ്റാർട്ട് ആയത് ശ്രദ്ധിച്ച ജീവനക്കാർ ഓടിയെത്തുകയും ഇയാളെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവത്തിൽ മോഷണ ശ്രമകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

#KSRTC #intoxicated #Attempt #hijack #bus #youngman #under #arrest

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories