തൃശൂർ: (truevisionnews.com) ചാലക്കുടി ബാങ്ക് കവർച്ചയ്ക്ക് രണ്ട് ദിവസം മുൻപ് പ്രതി റിജോ ആന്റണി ചാലക്കുടി സെന്റ് മേരീസ് ഫൊറോന പളളിയിലെ അമ്പ് പെരുന്നാൾ ആഘോഷത്തിനിടെ ഡാൻസ് കളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആഘോഷം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പ്രതി ബാങ്കിൽ കവർച്ച നടത്തുന്നത്. പെരുന്നാളിന് പോയപ്പോഴാണ് സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് സംഘടിപ്പിച്ചത്. മറ്റൊരു സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് റിജോ ആന്റണി എടുത്തു മാറ്റുകയായിരുന്നു.
അതേസമയം പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിൻ്റെ അന്ന് റിജോയുടെ വീട്ടിൽ കുടുംബ സമ്മേളനം നടത്തിയിരുന്നതായി മുൻസിപ്പിൽ കൗൺസിൽ വാർഡ് മെമ്പർ ജിജി ജോൺസൺ വെളിപ്പെടുത്തി.
കുടുംബ സമ്മേളനം നടക്കുന്ന സമയത്ത് ബാങ്ക് കൊളളയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും കളളനെപിടിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് പ്രതി പറഞ്ഞതായും ജിജി ജോൺസൺ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ കുടുംബ സമ്മേളനം നടത്തിയിരുന്നത് പ്രതി റിജോയുടെ വസതിയിലായിരുന്നു. അത് കഴിഞ്ഞാണ് പൊലീസ് റിജോയെ കസ്റ്റഡിയിലെടുത്തത്.
കവർച്ചയെ കുറിച്ച് സംസാരിച്ചപ്പോൾ കളളനെ പിടിക്കാൻ കഴിയില്ലെന്നും അയാൾ എവിടെയെങ്കിലും പോയി കാണുമെന്ന് റിജോ പറഞ്ഞിരുന്നു. കവർച്ച നടത്തിയതിന് ശേഷം റിജോ അസ്വഭാവികമായി പെരുമാറിയിരുന്നില്ലെ'ന്നാണ് ജിജി ജോൺസണിന്റെ പ്രതികരണം.
#chalakkudy #federal #bank #robbery #rijo #scenes #dancing #during #festival #out.
