തൃശൂർ: (truevisionnews.com) കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

പാവറട്ടി മരുതയൂർ കോവാത്ത് വീട്ടിൽ കൃഷ്ണകുമാർ (കിച്ചു – 42) നെ യാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത് കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ജൂണിലാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
#Promised #help #settle #debt #called #from #Wayanad #raped #arrested
