പത്തനംതിട്ട: (truevisionnews.com) സിഐടിയുടെ പ്രവർത്തന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമെന്ന് സി പി ഐ എം .ആർഎസ്എസ് പ്രവർത്തകർ ജിതിനെ സംഘർഷത്തിനിടെ കുത്തുകയായിരുന്നു എന്നാണ് സിപിഐഎം നേതാക്കളുടെ ആരോപണം.

ആർഎസ്എസ് പ്രവർത്തകനായ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു. കൃത്യം നടപ്പാക്കിയ ശേഷം പ്രതികൾ പത്തനംതിട്ട ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയെന്നും പോലീസ് എത്തുമെന്ന് കണ്ട് ആശുപത്രിയിൽ നിന്നും മുങ്ങി.
തൊഴിൽപരമായ തർക്കങ്ങൾ പ്രദേശത്ത് നിലനിന്നിരുന്നുവെന്ന് സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പറഞ്ഞു.അതേസമയം കൊല്ലപ്പെട്ട ജിതിന്റെ വയറിലും വലതു തുടയിലും ഗുരുതരമായ മുറിവെന്ന് എഫ്ഐആർ.
ജിതിന്റെ ബന്ധുവായ അനിലുമായി പ്രതികളായ മൂന്നു പേർക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് പ്രതികൾ സംഘം ചേർന്നത്. രാഷ്ട്രീയ കാര്യങ്ങൾ പരാമർശിക്കാതെയാണ് പോലീസിന്റെ എഫ്ഐആർ. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്.
#CIT #worker #stabbed #death #CPIM #claimed #reason #murder #political #rivalry
