ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുന്ന സമയം നോക്കി മോഷണം; 47 ലക്ഷത്തിൽ നിന്ന് പ്രതി എടുത്തത് 15 ലക്ഷം മാത്രം, ഒടുവിൽ അറസ്റ്റ്

ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുന്ന സമയം നോക്കി മോഷണം; 47 ലക്ഷത്തിൽ നിന്ന് പ്രതി എടുത്തത് 15 ലക്ഷം മാത്രം, ഒടുവിൽ  അറസ്റ്റ്
Feb 16, 2025 09:49 PM | By Susmitha Surendran

ചാലക്കുടി: (truevisionnews.com)  ചാലക്കുടി പോട്ടയിൽ ബാങ്കില്‍ കയറി കത്തി കാട്ടി ഒറ്റയ്ക്ക് മോഷണം നടത്തിയ കള്ളനെ പിടിക്കൂടിയത് പലവിധ ദുരൂഹതകൾക്ക് ഒടുവിൽ. വെറും മൂന്നു മിനിറ്റുകൊണ്ട് ഒരു കത്തി കാട്ടി ഇത്രയും വലിയ കവര്‍ച്ച നടത്താന്‍ പ്രതിക്ക് എങ്ങനെ കഴിയും എന്നതായിരുന്നു പൊലീസിനെ ആദ്യം കുഴപ്പിച്ചത്.

ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തിയത്. ബൈക്കിൽ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു.

ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോ​ഗിച്ച് തല്ലിത്തകര്‍ത്തു. 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് പ്രതി എടുത്തത് എന്നതുൾപ്പെടെ കേസിൽ പലവിധ ദുരൂഹതകൾ നിലനിന്നിരുന്നു.

ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻടോര്‍ക് സ്കൂട്ടറിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു. മെയിന്‍ റോഡിലേക്ക് വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കിൽ കവർച്ച നടന്നത്. നട്ടുച്ചസമയത്ത് മോഷ്ടാവ് എത്തിയതെന്നതിനാല്‍ ബാങ്ക് പരിസരം വിജനമായിരുന്നു.

തൊട്ടടുത്ത കടകളില്‍ അധികവും സ്ത്രീജീവനക്കാരായിരുന്നെന്നതും മോഷ്ടാവിന് സഹായകമായി. ഇതെല്ലാം യാദൃച്ഛികമായി ഒത്തുവന്നതാണോ അതോ ഇതെല്ലാം അറിഞ്ഞശേഷമായിരുന്നോ കവര്‍ച്ച എന്ന സംശയം പൊലീസിനെ കുഴപ്പിക്കുകയായിരുന്നു. മുന്‍പരിചയമില്ലാത്ത ആള്‍ക്ക് മൂന്നുമിനിറ്റുകൊണ്ട് മോഷണം നടത്തി പുറത്തിറങ്ങാനാകുമോ എന്ന സംശയവും പിന്നീട് പൊലീസിൽ ഉയർത്തിയിരുന്നു.

സംഭവത്തിൽ ചാലക്കുടി ആശാരിപ്പാറ സ്വ​ദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. ഇയാളിൽ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കടം വീട്ടാൻ വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം.

സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളും പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി. പിടിച്ചെടുത്ത പണം ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.







#thief #who #broke #bank #Chalakudy #Petta #committed #robbery #alone #with #knife #finally #caught #after #various #mysteries.

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories










GCC News