തൃശ്ശൂർ: (truevisionnews.com) ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ മൂലധനനിക്ഷേപം സാമൂഹ്യനീതിക്ക് എതിരാണെന്ന് ഡോ: വർഗ്ഗീസ് ജോർജ് പറഞ്ഞു.പാഠപുസ്തകങ്ങളിൽ വർഗ്ഗീയതയുടെ കടന്നുകയറ്റം ഉണ്ടെന്നും മതചിഹ്നങ്ങളെ ഉയർത്തിക്കാട്ടുന്നുണ്ടെന്നും അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുന്നവയാണെന്നും, ഗാന്ധിയെ തമസ്കരിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കേരള സ്റ്റേറ്റ് ടീച്ചേർസ് സെൻ്റർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ അധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി എം. പ്രിൻസ് സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം ഡോ.റോയ് ബി ജോൺ 'പൊതു വിദ്യാഭ്യാസവും - കേരളവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
പ്രതിനിധി സമ്മേളനം ആർ. ജെ. ഡി സംസ്ഥാന വൈസ് പ്രസിഡന്റ്. ഇ.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. എസ്. ടി. സി. സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ അധ്യക്ഷം വഹിച്ചു. സെക്രട്ടറി എം. പ്രിൻസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജീജ. പി. ആർ, ജീൻ മൂക്കൻ, സുനി കുമാരൻ, പ്രേം ഭാസിൻ. ജെ. എൻ, എം. പി. വിനോദൻ, എ.എ. സന്തോഷ്, ജി.വിഗിത.തുടങ്ങിയവർ പ്രസംഗിച്ചു, റിപ്പോർട്ടിന്മേൽ ചർച്ച നടന്നു.
യാത്രയയപ്പ് സമ്മേളനം. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സെമിനാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ. ഡോ. സി. സി. ബാബു വിഷയം അവതരിപ്പിച്ചു.ഫെഡറിക് ഡേവിഡ് അധ്യക്ഷം വഹിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക,ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള നിയമന തടസ്സം ഒഴിവാക്കുക,ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക,ഉച്ച ഭക്ഷണ പദ്ധതി വിഹിതം കാലോചിതമായി പരിഷ്കരിക്കുക, മെഡിസെപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക,
എയിഡഡ് മേഖലയിലും പ്രീ പ്രൈമറി അനുവദിക്കുക,അൺ ഇക്കണോമിക് വിദ്യാലയങ്ങളിലെ ദിവസവേതനക്കാർക്ക് ശമ്പളസ്കയിൽ അനുവദിക്കുക,എല്ല കുട്ടികൾക്കും കലാ -കായിക വിദ്യാഭ്യാസം നൽകുന്നതിനു തസ്തികകൾ അനുവദിക്കുക,തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികൾ:പ്രസിഡന്റ് : ഹരീഷ് കടവത്തൂർ -കണ്ണൂർ,ജനറൽ സെക്രട്ടറി: ഡോ:റോയ് ബി ജോൺ - തിരുവനന്തപുരം (ജനറൽ സെക്രട്ടറി ), വി. റഷീദ്. മലപ്പുറം (ട്രഷറർ )ജീൻ മൂക്കൻ, ബാബു ഒളവറ, എം. പ്രിൻസ്,പി. കൃഷ്ണ കുമാർ, മോഹനൻ. പി. പി, (വൈസ് -പ്രസിഡന്റ് മാർ )കെ. മനോജ്, സന്തോഷ്. എ.എ, എം.പി.വിനോദൻ, ജി. വിഗിത, ഷാജു വി. എം. രാജ്,ഷുക്കൂർ കൊല്ലം, ബിജു വിജയൻ,സെക്രട്ടറി: ഡോ.ഫെയിസി
#Kerala #State #Teachers #Center #State #Conference #concluded #Thrissur
