മസ്തകത്തിന് പരിക്കേറ്റ ആനയുടെ ചികിത്സക്കായി കൂട് നിർമ്മിക്കും; കുംകിയാന നാളെ എത്തും

മസ്തകത്തിന് പരിക്കേറ്റ ആനയുടെ ചികിത്സക്കായി കൂട് നിർമ്മിക്കും; കുംകിയാന നാളെ എത്തും
Feb 15, 2025 09:53 PM | By Jain Rosviya

തൃശ്ശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആനയുടെ ചികിത്സക്കായി കൂട് നിർമ്മാണത്തിന് തയ്യാറെടുപ്പുകൾക്ക് തുടക്കം. കൂട് നിർമ്മാണത്തിനായി 40 യൂക്കാലി മരങ്ങൾ മാർക്ക് ചെയ്തു.

ദേവികുളം റേഞ്ചിന് കീഴിലെ യൂക്കാലി മരങ്ങളാണ് മുറിക്കുന്നത്. മാർക്ക് ചെയ്യൽ പൂർത്തിയായാൽ നാളെ രാവിലെ മരങ്ങൾ മുറിക്കും. ഒരു കുംകി ആന നാളെ വെളുപ്പിന് അതിരപ്പിള്ളിയിൽ എത്തും. ബാക്കി ആനകൾ മറ്റന്നാളായിരിക്കും എത്തുക.

വയനാട് ആർആർടി ടീമും കൂട് പണിയുവാനുള്ള ടീമും നാളെ ഉച്ചക്ക് എത്തും. നാളെത്തന്നെ കൂടിനായുള്ള പണികൾ ആരംഭിക്കും. ആനക്ക് അടിയന്തര പരിചരണം വേണമെങ്കിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്ക് എത്തിയതിന് ശേഷം ആനയെ പിടിച്ച് തുടർചികിത്സ നൽകുന്നതിനായി കോടനാട്ടേക്ക് കൊണ്ടുപോകും.

#cage #built treat #brain #injured #elephant #Kumkiana #arrive #tomorrow

Next TV

Related Stories
കോഴിക്കോട് സ്വദേശിനിയുടെ 2.10 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സ്; ഇരുപത്തഞ്ചുകാരി മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ​ റി​മാ​ൻ​ഡിൽ

Jul 15, 2025 01:08 PM

കോഴിക്കോട് സ്വദേശിനിയുടെ 2.10 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സ്; ഇരുപത്തഞ്ചുകാരി മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ​ റി​മാ​ൻ​ഡിൽ

കോഴിക്കോട് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ 2.10 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ഇരുപത്തഞ്ചുകാരി മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ​...

Read More >>
നിമിഷയ്ക്കായി....ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

Jul 15, 2025 12:32 PM

നിമിഷയ്ക്കായി....ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍....

Read More >>
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

Jul 15, 2025 12:14 PM

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; കോഴിക്കോട് സ്വദേശിനി യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി....

Read More >>
സമഗ്ര സംഭാവന; വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്

Jul 15, 2025 12:11 PM

സമഗ്ര സംഭാവന; വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ് കന്നാട്ടിക്ക്

വി ദക്ഷിണാമൂർത്തി മാധ്യമ പുരസ്‌കാരം ട്രൂവിഷൻ അസ്സോസിയേറ്റ് എഡിറ്റർ ദേവരാജ്...

Read More >>
പറമ്പിൽ കുഴിച്ചിട്ട നിലയിൽ 39 ലക്ഷം, കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ

Jul 15, 2025 11:16 AM

പറമ്പിൽ കുഴിച്ചിട്ട നിലയിൽ 39 ലക്ഷം, കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ

കോഴിക്കോട് പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ....

Read More >>
Top Stories

//Truevisionall