കോഴഞ്ചേരി: (www.truevisionnews.com) പതിനേഴുകാരിയുടെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടി വിവാഹം ചെയ്തെന്നുപറയുകയും, പിന്നീട് വീട്ടിൽക്കയറി പീഡിപ്പിക്കുകയും ചെയ്ത 19-കാരനെ ആറന്മുള പോലീസ് പിടികൂടി. കോഴഞ്ചേരി ചെറുകോൽ പുരയിടത്തിൽ വീട്ടിൽ സിബിൻ(19) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മേയ് 25-ന് ക്ഷേത്രത്തിലേക്കുപോകുന്ന വഴിയിലാണ് കഴുത്തിൽ മഞ്ഞച്ചരട് കെട്ടിയത്. ഓഗസ്റ്റ് 18-ന് രാവിലെ കുട്ടിയുടെ വീട്ടിൽക്കയറി പീഡിപ്പിച്ചു.
ബുധനാഴ്ച ശിശുക്ഷേമസമിതിയിൽനിന്ന് വിവരം ലഭിച്ചതുപ്രകാരം വനിതാ സെൽ എസ്.ഐ. വി.ആശ, കോന്നി എൻട്രിഹോമിൽ കഴിയുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തുടർന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി പ്രതിയെ കോഴഞ്ചേരി കുരങ്ങുമലയിൽനിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ആറന്മുള പോലീസ് എസ്.എച്ച്.ഒ. വി.എസ്.പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
#raped #her #house #yellowstring #neck #believe #married #year #oldman #arrested
