സേലം: (truevisionnews.com) പത്ത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്പെൻഷൻ. പെദ്ദനായ്‌ക്കൻപാളയം നെയ്യമലയിലെ ഇളയകണ്ണിനെയാണ് (37) സസ്പെൻഡ് ചെയ്തത്.

ഏർക്കാട്ടിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായാണ് പരാതി. ഹോസ്റ്റലോടുകൂടി പ്രവർത്തിക്കുന്ന സർക്കാർ സ്കൂളിൽ നൂറിൽപ്പരം വിദ്യാർത്ഥികളാണ് താമസിച്ച് പഠിക്കുന്നത്.
സ്കൂളിലെ സയൻസ് അധ്യാപകനാണ് ഇളയകണ്ണ്. പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തിരുന്നത് ഇളയകണ്ണായിരുന്നു. പീഡനത്തിനിരയായ വിദ്യാർത്ഥിനി പ്രധാനാധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇളയകണ്ണ് പത്ത് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി തെളിഞ്ഞത്. പരാതിയിൽ കൊണ്ടലാംപട്ടി വനിതാ പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
#Teacher #suspended #sexually #harassing #10 #female #students.
