സ്റ്റീല്‍ മോതിരം ജനനേന്ദ്രിയത്തില്‍ കുടുങ്ങി; ഭയം മൂലം ആരോടും മിണ്ടിയില്ല, നീര്‍ക്കെട്ടും വീക്കവും, ഒടുവിൽ 12-കാരന് രക്ഷകരായി ഡോക്ടർമാർ

സ്റ്റീല്‍ മോതിരം ജനനേന്ദ്രിയത്തില്‍ കുടുങ്ങി; ഭയം മൂലം ആരോടും മിണ്ടിയില്ല, നീര്‍ക്കെട്ടും വീക്കവും, ഒടുവിൽ 12-കാരന് രക്ഷകരായി ഡോക്ടർമാർ
Feb 10, 2025 08:38 PM | By VIPIN P V

തൃശൂര്‍: (www.truevisionnews.com) കട്ടിയുള്ള സ്റ്റീല്‍ മോതിരം ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ കുട്ടിക്ക് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷകരായി. ഒറ്റപ്പാലം സ്വദേശിയായ 12 വയസുകാരനെയാണ് ഡോക്ടർമാർ രക്ഷിച്ചത്.

കുളിക്കുന്ന സമയത്തു കുട്ടി അബദ്ധത്തില്‍ കട്ടിയുള്ള സ്റ്റീല്‍ മോതിരം ജനനേന്ദ്രിയത്തില്‍ ഇടുകയായിരുന്നു. ഭയം മൂലം കുട്ടി രണ്ട് ദിവസത്തേക്ക് രക്ഷിതാക്കളെ ഇക്കാര്യം അറിയിച്ചില്ല.

അപ്പോഴേക്കും മോതിരം മുറുകി ജനനേന്ദ്രിയത്തില്‍ നീര്‍ക്കെട്ടും വീക്കവും സംഭവിച്ചതിനാല്‍ അത് ഊരി എടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. മൂന്നാം ദിവസം ഇക്കാര്യം അറിഞ്ഞ മാതാപിതാക്കള്‍ ഉടനെ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

കുട്ടിയെ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തരമായി ചികിത്സയ്ക്ക് വിധേയനാക്കി. നല്ല കട്ടിയുള്ള സ്റ്റീല്‍ മോതിരമായിരുന്നതു കൊണ്ടും അത് വളരെയധികം മുറുകിയിരുന്നത് കൊണ്ടും ലോക്കല്‍ അനസ്തേഷ്യയില്‍ സാധാരണ സ്റ്റീല്‍ കട്ടര്‍ കൊണ്ട് മോതിരം മുറിച്ചെടുക്കാന്‍ സാധിച്ചില്ല.

പിന്നീട് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അത്യന്തം ശ്രമകരമായാണ് മോതിരം മുറിച്ചെടുത്തത്. പിന്നീട് രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം കുട്ടി പൂര്‍ണ ആരോഗ്യവനായി ആശുപത്രി വിട്ടു.

#Steelring #stuck #genitalia #Scared #speak #swelling #inflammation #doctors #finally #rescue

Next TV

Related Stories
പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്

Jul 16, 2025 04:12 PM

പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്

കഞ്ചാവ് ബീഡി വലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു....

Read More >>
കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 04:04 PM

കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
വയറിളക്കവും ഛർദ്ദിയും, തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ

Jul 16, 2025 03:38 PM

വയറിളക്കവും ഛർദ്ദിയും, തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ

തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ...

Read More >>
ഭർത്താവിനെ കേൾക്കണം; വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി

Jul 16, 2025 03:01 PM

ഭർത്താവിനെ കേൾക്കണം; വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന്...

Read More >>
Top Stories

Entertainment News

//Truevisionall