മാതാവിന്‍റെ കഴുത്തറുത്ത സംഭവം: മകൻ ലഹരിക്കടിമ, സീനത്തിനെ രക്ഷിക്കാൻ ചെന്ന അയൽവാസിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

മാതാവിന്‍റെ കഴുത്തറുത്ത സംഭവം: മകൻ ലഹരിക്കടിമ, സീനത്തിനെ രക്ഷിക്കാൻ ചെന്ന അയൽവാസിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
Feb 10, 2025 01:32 PM | By VIPIN P V

കൊടുങ്ങല്ലൂർ: (www.truevisionnews.com) ഉമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ മുഹമ്മദ് (26) ലഹരിക്കടിമയെന്ന് പൊലീസ്. മരപ്പാലത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് മുഹമ്മദ്.

ലഹരി ഉപയോഗിക്കുന്നത് വാപ്പയും ഉമ്മയും തടയുന്നതിലുള്ള വിരോധമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. കഴുത്തുമുറിഞ്ഞ് സാരമായി പരിക്കേറ്റ ഉമ്മ സീനത്ത് (53) അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അഴീക്കോട് മരപ്പാലത്തെ വീട്ടിൽ ഉമ്മയ്ക്കും വാപ്പയ്ക്കുമൊപ്പമാണ് മുഹമ്മദ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് ഇയാൾ ഉമ്മയെ ആക്രമിച്ചത്.

അടുക്കളയിൽ വെച്ച് ഉമ്മയെ ഇടത് കൈകൊണ്ട് മുടിയിൽ കുത്തിപ്പിടിച്ച് വലതുകൈയിൽ കരുതിയ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ സീനത്തിനെ രക്ഷിക്കാനെത്തിയ അയൽവാസി കബീറിനെയും മുഹമ്മദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

സീനത്തിനെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.

മൂന്നു വർഷം മുമ്പ് മുഹമ്മദ് പിതാവിനെയും സമാനരീതിയിൽ ആക്രമിച്ചിരുന്നു. അന്ന് കേസെടുത്ത പൊലീസ് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

#Mother #throat #slit #incident #son #intoxicated #threatened #kill #neighbor #save #Seenath

Next TV

Related Stories
കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Jul 16, 2025 05:00 PM

കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട് എംഎം അലി റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി....

Read More >>
പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്

Jul 16, 2025 04:12 PM

പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്

കഞ്ചാവ് ബീഡി വലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു....

Read More >>
കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 04:04 PM

കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
വയറിളക്കവും ഛർദ്ദിയും, തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ

Jul 16, 2025 03:38 PM

വയറിളക്കവും ഛർദ്ദിയും, തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ

തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ...

Read More >>
Top Stories

Entertainment News

//Truevisionall