ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ
Feb 6, 2025 08:24 PM | By akhilap

തൃശൂര്‍: (truevisionnews.com) ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം.യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ സുന്ദരപാണ്ഡ്യന്‍ (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നാലിന് രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം നടന്നത്.

തര്‍ക്കത്തിനിടെ 'നീ' എന്ന് വിളിച്ചതിന്റെ വിരോധത്തില്‍ സുന്ദരപാണ്ഡ്യന്‍ സതീഷ് (45) എന്നയാളെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്കിന്റെ ലൈനര്‍ കൊണ്ട് തലയിലും മുഖത്തും പരിക്കേൽപ്പിച്ചത്. ഇതേ തുടര്‍ന്ന് സതീഷിന് ആഴത്തില്‍ മുറിവ് പറ്റി.

ആക്രമണത്തിനിടെ വീണ്ടും തലയ്ക്ക് അടിക്കാന്‍ ശ്രമിക്കുമ്പോള്‍ സതീഷ് കൈകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചതില്‍ സുന്ദരപാണ്ഡ്യന്‍ സതീഷിന്റെ തള്ളവിരലില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കഠിനമായ അടിയേറ്റ് സതീഷിന് ഗുരുതരമായ പരിക്ക് സംഭവിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുന്ദരപാണ്ഡ്യനെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ക്ലീറ്റസ്, ദിനേശ്, പൊലീസ് ഓഫീസര്‍മാരായ സനീഷ്, രഞ്ജിത്ത്, കൃഷ്ണദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.


















































#Conflict #between #bus #crews #One #seriously #injured #youth #arrested

Next TV

Related Stories
Top Stories










Entertainment News