ഫോൺ വന്നതോടെ അച്ഛൻ കുഞ്ഞിനെ ഡേ കെയറിലാക്കാൻ മറന്നു, കാറിന്റെ ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

ഫോൺ വന്നതോടെ അച്ഛൻ കുഞ്ഞിനെ ഡേ കെയറിലാക്കാൻ മറന്നു, കാറിന്റെ ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം
Feb 6, 2025 09:45 AM | By Susmitha Surendran

സിഡ്നി:  (truevisionnews.com)  ഫോൺ കോളിൽ മുഴുകിയ പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ മറന്നു. കൊടും ചൂടിൽ കാറിൽ കഴിയേണ്ടി വന്ന ഒരു വയസുകാരിക്ക് ദാരുണാന്ത്യം.

ഓസ്ട്രേലിയയിലെ സിഡ്നിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കാറിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. രാവിലെ ഡേ കെയറിൽ കൊണ്ടുവിട്ട മകളെ തിരികെ കൂട്ടാനായി എത്തിയപ്പോഴാണ് മകളെ ഡേ കെയറിൽ വിട്ടിട്ടില്ലെന്ന വിവരം ഒലീവിയ എന്ന ഒരു വയസുകാരിയുടെ പിതാവ് ഇറ്റിയന്ന ആൻസലറ്റ് തിരിച്ചറിഞ്ഞത്.

പിന്നാലെ നടത്തിയ തെരച്ചിലിലാണ് കാറിനുള്ളിലെ ചൈൽഡ് സീറ്റിൽ പിഞ്ചുകുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒന്നാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെയാണ് ഒലീവിയ അതിദാരുണമായി മരണപ്പെടുന്നത്. 30 ഡിഗ്രി സെൽഷ്യസിൽ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കുട്ടികളെ തനിയെ വാഹനത്തിനുള്ളിൽ വിടുന്നത് ഏത് സമയത്തും അപകടകരമാണെന്നാണ് സംഭവത്തിന് പിന്നാലെ പൊലീസ് സൂപ്രണ്ട് നൽകുന്ന മുന്നറിയിപ്പ്.

രണ്ട് വർഷം മുൻപ് മറ്റൊരു സംഭവത്തിൽ കൊടുംചൂടിൽ കാറിനുള്ളിൽ ആറ് മണിക്കൂർ കഴിയേണ്ടി വന്ന ആരിഖ് ഹസൻ എന്ന കുട്ടി സിഡ്നിയിൽ മരിച്ചിരുന്നു. മകനെ ഡേ കെയറിൽ വിട്ടെന്ന ധാരണയിൽ പിതാവ് ജോലിക്ക് പോയതോടെയായിരുന്നു ഇത്.

#father #forgot #put #baby #day #care #tragic #end #one #year #old #girl #baby #seat #car

Next TV

Related Stories
അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

Mar 21, 2025 02:23 PM

അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിടുന്നതിന് നേരത്തെ തന്നെ ട്രംപ് ഭരണകൂടം നടപടി തുടങ്ങിയിരുന്നു. വകുപ്പിന്‍റെ പ്രവർത്തനം പരാജയമാണെന്ന്...

Read More >>
ത്രില്ലടിച്ച് നാസ: 'വെൽക്കം ഹോം' - സുനിയും കൂട്ടരും തിരിച്ചെത്തി, ആദ്യ പ്രതികരണവുമായി നാസ

Mar 19, 2025 08:15 AM

ത്രില്ലടിച്ച് നാസ: 'വെൽക്കം ഹോം' - സുനിയും കൂട്ടരും തിരിച്ചെത്തി, ആദ്യ പ്രതികരണവുമായി നാസ

ട്രംപിന്റെ വെല്ലുവിളി ഏറ്റെടുത്ത് രണ്ട് ടീമും ഒരുമിച്ച് യാത്രികരെ വീട്ടിലേക്കെത്തിക്കാൻ...

Read More >>
ഇന്ത്യയിലും ആഘോഷം, സുനിത വില്യംസിൻ്റെ മടങ്ങിവരവ് ആഘോഷിച്ച് ജന്മനാടായ ജുലാസൻ ഗ്രാമം

Mar 19, 2025 06:52 AM

ഇന്ത്യയിലും ആഘോഷം, സുനിത വില്യംസിൻ്റെ മടങ്ങിവരവ് ആഘോഷിച്ച് ജന്മനാടായ ജുലാസൻ ഗ്രാമം

ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും...

Read More >>
സുനിത വില്യംസിൻ്റെ മടങ്ങിവരവ്; യാത്രികർക്ക് ഇനി ആഴ്‌ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും, മെഡിക്കൽ നിരീക്ഷണവും

Mar 19, 2025 06:03 AM

സുനിത വില്യംസിൻ്റെ മടങ്ങിവരവ്; യാത്രികർക്ക് ഇനി ആഴ്‌ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും, മെഡിക്കൽ നിരീക്ഷണവും

പേടകത്തിൽ നിന്നും പുറത്തിറങ്ങിയ നാലുപേരെയും വൈദ്യ പരിശോധനയ്ക്കായി...

Read More >>
ഇവിടെ എല്ലാം സേഫ് ആണ്; കൈവീശി സുനിതയും വില്‍മോറും, പേടകത്തില്‍ നിന്ന് പുറത്തെത്തിച്ചു

Mar 19, 2025 05:58 AM

ഇവിടെ എല്ലാം സേഫ് ആണ്; കൈവീശി സുനിതയും വില്‍മോറും, പേടകത്തില്‍ നിന്ന് പുറത്തെത്തിച്ചു

പുലർച്ചെ 4.17നാണ് ആദ്യം നിക് ഹേഗിനെയും പിന്നാലെ അലക്‌സാണ്ടര്‍, സുനിത, വില്‍മോര്‍ എന്നിവരെയും...

Read More >>
കടുത്ത ചൂടില്‍ ക്രിക്കറ്റ് മത്സരം; താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

Mar 18, 2025 02:55 PM

കടുത്ത ചൂടില്‍ ക്രിക്കറ്റ് മത്സരം; താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

താപനില 42 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞാല്‍ മത്സരം റദ്ദാക്കണമെന്നാണ് അഡ്‌ലെയ്ഡ് ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന്റെ...

Read More >>
Top Stories