ഇടുക്കി: (www.truevisionnews.com) മന്ത്രി റോഷി അഗസ്റ്റിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം. കേരളാ കോൺഗ്രസ് എം വന്നത് കൊണ്ട് എൽഡിഎഫിനോ സിപിഎമ്മിനോ ഗുണമുണ്ടായില്ലെന്നും വിമർശനം.

പ്രതിനിധി സമ്മേളനത്തിൽ വനം, റവന്യൂ വകുപ്പുകൾക്ക് രൂക്ഷ വിമർശനമാണ് ഉയർന്നത്. ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണവും കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെ പാർട്ടിയുമായി അടുത്ത് നിന്ന സഭാ നേതൃത്വം അകന്നു.
പൊലീസിന്‍റെ ചില ഇടപെടലുകൾ പാർട്ടി പ്രവർത്തകർക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന വിമർശനവും സമ്മേളനത്തിലുയർന്നു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. അതേസമയം മൂന്നുനാൾ നീളുന്ന സിപിഎം കാസർകോട് ജില്ലാസമ്മേളനത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാവും.
പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തിൽ പങ്കെടുക്കുന്നത്. കാസർകോട് ജില്ലയിലെ 27904 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളിൽ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി രാമകൃഷ്ണൻ എംഎൽഎ, ആനാവൂർ നാഗപ്പൻ, പി.കെ ബിജു എന്നിവർ സമ്മേളനത്തിൽ മുഴുനീളം പങ്കെടുക്കും. പ്രതിനിധി സമ്മേളന നഗരിയിൽ രാവിലെ ദീപശിഖ കൊളുത്തും.
28 രക്തസാക്ഷി സ്‌മൃതി കുടീരത്തിൽ നിന്നും ഇന്നലെ രാത്രി എത്തിച്ച ദീപശിഖ, ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ സമ്മേളന നഗരിയിലെ വലിയ ദീപത്തിലേക്ക് പകരും. പ്രതിനിധി സമ്മേളന നഗരിയിലെ കൊടിമരത്തിൽ പി.കരുണാകരൻ പതാക ഉയർത്തും.
വെള്ളിയാഴ്ച വൈകിട്ട് അലമാപ്പള്ളി കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ച് നടക്കും. നോർത്ത് കോട്ടച്ചേരിയിൽ നടക്കുന്ന പൊതുസമ്മേളനം പിബി അംഗം എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.
#Minister #RoshiAugustine #live #expectations #Criticism #CPM #Idukki #District #Conference
