സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സൈഡ് കൊടുത്തില്ല; വീഡിയോ മൊബൈലിൽ, ബസ് ഡ്രൈവർമാർക്കെതിരെ കേസ്

സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സൈഡ് കൊടുത്തില്ല; വീഡിയോ മൊബൈലിൽ, ബസ് ഡ്രൈവർമാർക്കെതിരെ കേസ്
Feb 4, 2025 06:37 AM | By VIPIN P V

തൃശൂർ: (www.truevisionnews.com) അന്തിക്കാട് കാഞ്ഞാണിയിൽ ആംബുലൻസിൻ്റെ വഴിതടഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവർമാർക്ക് എതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു. മൂന്ന് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആംബുലൻസിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവർമാർക്കും ഒപ്പം കണ്ടക്ടർമാർക്കുമെതിരെ നടപടിക്ക് ശുപാർശ ചെയ്തതായി തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ പറഞ്ഞു. മൂന്ന് ബസുകളിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി.

ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാൻ എടപ്പാളിലുള്ള ഐ ഡി ടി ആർ-ലേക്ക് അയക്കും. അഞ്ചു ദിവസമായിരിക്കും പരിശീലനം. കാഞ്ഞാണി സെൻ്ററിൽ കണ്ടക്ടർമാർ ബസിൽ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.

അതിനാൽ ഡ്രൈവർക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എം വി ഐ അറിയിച്ചു. ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് അത്യാസന്ന നിലയിൽ ആയ രോഗിയുമായി പോയ സർവ്വതോ ഭദ്രം ആംബുലൻസിനെ സ്വകാര്യ ബസ്സുകൾ വഴിമുടക്കിയത്.

മനപ്പൂർവ്വം ആംബുലൻസിന് വിലങ്ങുതടിയായി മാർഗതടസ്സം ഉണ്ടാക്കി എന്നാണ് പരാതി. ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്.

സ്വകാര്യ ബസുകള്‍ മനഃപ്പൂര്‍വം ആംബുലന്‍സിന്റെ വഴിമുടക്കി എന്നായിരുന്നു പരാതി. പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര 'സര്‍വതോഭദ്ര'-ത്തിന്റെ ആംബുലന്‍സിനാണ് സ്വകാര്യ ബസുകള്‍ വഴി കൊടുക്കാതിരുന്നത്.

ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസുകളാണ് മാര്‍ഗ തടസം ഉണ്ടാക്കിയത്. ഒരു വരിയില്‍ ബ്ലോക്കില്‍പ്പെട്ട് വാഹനങ്ങള്‍ ഉണ്ടെങ്കിലും ആംബുലന്‍സ് പോകുന്ന ഭാഗം ക്ലിയറായിരുന്നു.

സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സ്വകാര്യ ബസുകൾ സൈഡ് കൊടുത്തില്ല. ഇത് ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ബസുകള്‍ ചേര്‍ന്ന് റോങ് സൈഡില്‍ കയറി വന്ന് ആംബുലന്‍സിന്റെ വഴി തടയുകയായിരുന്നു.

#saw #ambulance #siren #not #giveway #Case #against #busdrivers #videomobile

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Jul 17, 2025 10:38 PM

കോഴിക്കോട് പേരാമ്പ്രയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച് യുവാവിന്...

Read More >>
ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

Jul 17, 2025 10:24 PM

ജാഗ്രതാ നിർദ്ദേശം.....കോഴിക്കോട് പന്തീരാങ്കാവിൽ ഇന്നലെ മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ

പന്തീരങ്കാവ് മുതുവനത്തറയിൽ ഇന്നലെ മൂന്നു പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ...

Read More >>
'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

Jul 17, 2025 10:21 PM

'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതി...

Read More >>
ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 17, 2025 09:51 PM

ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് ജില്ലയിൽ കനത്ത മഴ തുട‌രുന്ന സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെ‌ട്ടിൽ ജലനിരപ്പ്...

Read More >>
കനത്തമഴ; കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jul 17, 2025 09:23 PM

കനത്തമഴ; കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
Top Stories

//Truevisionall