ഇടുക്കിയിൽ പായയിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഇടുക്കിയിൽ പായയിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Feb 2, 2025 01:04 PM | By VIPIN P V

ഇടുക്കി: (www.truevisionnews.com) ഇടുക്കി മൂലമറ്റത്ത് തേക്കിൻ കുപ്പിൽ പായിൽ പൊതിഞ്ഞ രീതിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മേലുകാവ് നിന്ന് കാണാതായ ഒരാളുടെ മൃതദേഹം എന്നാണ് സംശയം. കൊലപാതകം എന്നാണ് പോലീസ് നിഗമനം.

ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ആളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കായി ഫൊറൻസിക് സംഘം മൂലമറ്റത്ത് എത്തും.


#unidentified #body #found #tied #Idukki

Next TV

Related Stories
Top Stories